പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 10,399 കോടിയുടെ ലാഭം

ഐഒസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009-10ലെ 10,200 കോടി രൂപയായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 10,399 കോടിയുടെ ലാഭം

പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 10,399 കോടി രൂപയുടെ റെക്കോഡ് ലാഭം നേടി. 2014-15ല്‍ 5,273.03 കോടി രൂപയായിരുന്നു ഐ.ഒ.സിയുടെ ലാഭം. ഇതില്‍ നിന്നാണ് ഇരട്ടിയിലധികമായി ലാഭം കുതിച്ചുകയറിയത്. ഐഒസി ചെയര്‍മാന്‍ ബി. അശോക് ആണ് ലാഭത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഐഒസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2009-10ലെ 10,200 കോടി രൂപയായിരുന്നു ഇതുവരെയുള്ള റെക്കോഡ്. പൊതുമേഖലയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ രണ്ടാമത്തെ ലാഭം നേടുന്ന കമ്പനിയാണ് ഐഒസി. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ 16,004 കോടി രൂപയുടെ ലാഭം നേടിയിരുന്നു.


എന്നാല്‍ മൊത്തം വിറ്റുവരവ് കഴിഞ്ഞ വര്‍ഷം 11.4 ശതമാനം കുറഞ്ഞ് 4.50 ലക്ഷം കോടി രൂപയായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കമ്പനിയുടെ വിറ്റുവരവ് ജനുവരി - മാര്‍ച്ച് പാദത്തില്‍ 80 ശതമാനം കുറഞ്ഞു. 1,235.64 കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ ലാഭം. ഇന്‍വെന്ററി നഷ്ടം 871 കോടി രൂപയില്‍ നിന്ന് 3,335 കോടി രൂപയായി വര്‍ദ്ധിച്ചതാണ് കഴിഞ്ഞ പാദത്തില്‍ തിരിച്ചടിയായത്.

ക്രൂഡോയില്‍ വിലത്തകര്‍ച്ച മൂലം കഴിഞ്ഞ പാദത്തിലെ വിറ്റുവരവ് 93,830.13 കോടി രൂപയില്‍ നിന്ന് 80,449.57 കോടി രൂപയിലേക്കും താഴ്ന്നിരുന്നു. എന്നാല്‍ റിഫൈനറി ഉത്പാദനം കഴിഞ്ഞ വര്‍ഷം 53.6 മില്യണ്‍ ടണ്ണില്‍ നിന്ന് 56.2 മില്യണ്‍ ടണ്ണിലേക്ക് ഉയര്‍ന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ധനവിതരണം ആറ് ശതമാനം വര്‍ദ്ധിച്ച് 72.7 മില്യണ്‍ ടണ്ണിലെത്തിയപ്പോള്‍ മാര്‍ക്കറ്റ് വിഹിതം 45.5 ശതമാനമാക്കി വിപണിയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ഐഒസിക്ക് കഴിഞ്ഞിരുന്നു.

Read More >>