സിംബാബ്‌വെ പര്യടനം: കോഹ്‌ലി, ധവാൻ, രോഹിത് വിട്ടുനിന്നേക്കും

ധോണി വിട്ടു നിൽക്കുകയാണെങ്കിൽ അദ്ദേഹത്തിനു കളിക്കാൻ ലിമിറ്റഡ് ഓവർ മൽസരങ്ങളൊന്നും ഈ വർഷം ഇല്

സിംബാബ്‌വെ പര്യടനം: കോഹ്‌ലി, ധവാൻ, രോഹിത് വിട്ടുനിന്നേക്കും

ന്യൂ‍ഡൽഹി: ജൂൺ 11നു തുടങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെൻ പര്യടനത്തിൽനിന്ന് വിരാട് കോഹ്‌ലി, രോഹിത് ശർമ, ശിഖർ ധവാൻ എന്നിവർ വിട്ടുനിന്നേക്കും.

തിരക്കേറിയ ഐപിഎലിനു തൊട്ടു പിന്നാലെയായതിനാൽ വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കു മുൻപ് ഇവർക്കു മതിയായ വിശ്രമം നൽകുന്ന കാര്യം സിലക്ഷൻ കമ്മിറ്റി പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. അടുത്ത സീസണിൽ ഇന്ത്യയ്ക്കു 17 ടെസ്റ്റുകൾ കളിക്കാനുള്ളതിനാലാണ് ഈ പര്യടനത്തില്‍ നിന്നും താരങ്ങളെ മാറ്റി നിര്‍ത്താന്‍ ബിസിസിഐ ആലോചിക്കുന്നത്.


ക്യാപ്റ്റൻ എം.എസ്.ധോണി കളിക്കുമോയെന്ന കാര്യത്തിലും തീർച്ചയായിട്ടില്ല.  ധോണി വിട്ടു നിൽക്കുകയാണെങ്കിൽ അദ്ദേഹത്തിനു കളിക്കാൻ ലിമിറ്റഡ് ഓവർ മൽസരങ്ങളൊന്നും ഈ വർഷമില്ലയെന്നതുംശ്രദ്ധേയമാണ്.  ധോണി വിട്ടുനിൽക്കുകയാണെങ്കിൽ അ ജിങ്ക്യ രഹാനെയാകും ടീമിനെ നയിക്കുക. വിക്കറ്റ് കീപ്പറായി കെഎൽ രാഹുലൊ മലയാളിയായ സഞ്ജു സംസണോ ടീമിലെത്തിയേക്കും.

ധോണി വിട്ടു നിൽക്കുകയാണെങ്കിൽ അദ്ദേഹത്തിനു കളിക്കാൻ ലിമിറ്റഡ് ഓവർ മൽസരങ്ങളൊന്നും ഈ വർഷം ഇല്

Read More >>