ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ചൈന

ഐഎന്‍എസ് സത്പുര,ഐഎന്‍എസ് സഹ്യാദ്രി,ഐഎന്‍എസ് ശക്തി,ഐഎന്‍എസ് എന്നീ കപ്പലുകള്‍ തെക്കന്‍ ചൈനീസ് സമുദ്രത്തിലും വടക്ക് കിഴക്ക് പസഫിക് തീരത്തും വിന്യസിച്ചിട്ടുണ്ട്. ഈ കപ്പലുകളാണ് സംയുക്ത സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. സൈനികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ജപ്പാനേയും അമേരിക്ക ക്ഷണിച്ചിട്ടുണ്ട്.

ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ചൈന

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും സംയുക്തമായി നാവികാഭ്യാസം നടത്തുന്നത് ആശങ്കയോടെയാണ് കാണുന്നതെന്ന് ചൈന. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ആശയമാണ് അമേരിക്ക പ്രയോഗിക്കുന്നതെന്നും ചൈന പ്രതികരിച്ചു. തെക്കന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യ സൈനികാഭ്യാസം അരംഭിച്ചപ്പോള്‍ അതേ ആശങ്ക ചൈനയ്ക്കും ഉണ്ട്.

ഐഎന്‍എസ് സത്പുര,ഐഎന്‍എസ് സഹ്യാദ്രി,ഐഎന്‍എസ് ശക്തി,ഐഎന്‍എസ് എന്നീ കപ്പലുകള്‍ തെക്കന്‍ ചൈനീസ് സമുദ്രത്തിലും വടക്ക് കിഴക്ക് പസഫിക് തീരത്തും വിന്യസിച്ചിട്ടുണ്ട്. ഈ കപ്പലുകളാണ് സംയുക്ത സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. സൈനികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ജപ്പാനേയും അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. രാജ്യങ്ങളുടെ നാവിക സേനയുടെ ശക്തി അറിയിക്കാനുള്ള അവസരമാണ് ഇതെന്ന് അമേരിക്ക വിശദീകരിച്ചു.ഇന്ത്യ,ജപ്പാന്‍,ഓസ്ട്രിയ എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്താനും അമേരിക്ക ശ്രമിക്കുന്നുണ്ട്.

പാകിസ്ഥാനെ തീവ്രവാദിത്തിന്റെ സ്‌പോണ്‍സര്‍മാരായി കാണുന്നില്ലെന്നും ചൈന പ്രതികരിച്ചു.ഇന്ത്യയുടേയും പാകിസ്ഥാന്റേയും വിദേശകാര്യ സെക്ട്രട്ടറിമാര്‍ കൂടിക്കാഴ്ച നടത്തിയത് ശുഭ ലക്ഷണമാണെന്നും ചൈന പ്രതികരിച്ചു.

Story by