ഇത് അഴിമതിക്കെതിരായ വിധിയെഴുത്ത്; എം സ്വരാജ് സംസാരിക്കുന്നു

ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. തൃപ്പുണിത്തുറയിൽ അത് കൂടുതലായി ചർച്ച ചെയ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വം നൽകിയ അഴിമതികളിലെ ഒരു കണ്ണിയായിരുന്നു തൃപ്പുണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബു. തൃപ്പുണിത്തുറയിലെ വിജയം ഏറെ തിളക്കമാർന്നതാണ്- എം സ്വരാജ് സംസാരിക്കുന്നു.

ഇത് അഴിമതിക്കെതിരായ വിധിയെഴുത്ത്; എം സ്വരാജ് സംസാരിക്കുന്നു

SWARAJഎം സ്വരാജ്/ ക്രിസ്പിൻ ജോസഫ്

അഴിമതിക്കെതിരായ ചരിത്രവിജയമെന്നാണ് തൃപ്പുണിത്തുറ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ വിജയത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിൽ എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരായ വിജയം എങ്ങനെയാണ് അഴിമതിക്കെതിരായ വിജയമാകുന്ന എന്ന ചോദ്യം ന്യായമാണ്. ഈ ചോദ്യത്തിനും മറ്റ് പല ചോദ്യങ്ങൾക്കും ഉത്തരം പറയുകയാണ് എം സ്വരാജ്.

വിഎസ് വേറെ എവിടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും തൃപ്പുണിത്തുറയിൽ വരില്ലെന്നാണ് ഒരുഘട്ടത്തിൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ വിഎസ് വന്നു. അപ്പോൾ സ്വരാജിന്റെ മുഖത്തുപോലും നോക്കിയില്ല എന്നായി മാധ്യമങ്ങൾ. അതിനെ പൊളിച്ചടുക്കിയെങ്കിലും പ്രചരണം തുടർന്ന് പോന്നു. തൃപ്പുണിത്തുറയിൽ സ്ഥാനാർത്ഥി എം സ്വരാജ് ആണെങ്കിൽ കെ ബാബു വീട്ടിലിരുന്നാലും ജയിക്കുമെന്ന് പറഞ്ഞവരുമുണ്ടെന്ന് അദ്ദേഹത്തിന്റെ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.അങ്ങനെ പലതരത്തിലുള്ള കുപ്രചരണങ്ങളെ നേരിട്ടാണ് സ്വരാജ് വിജയരഥമേറിയത്. ഇത് കേരളീയ പൊതുസമൂഹത്തിന്റെ വിജയം കൂടിയാണ്. അഴിമതിക്കെതിരായ പോരാട്ടം മാത്രമായി ഈ വിജയത്തെ ചുരുക്കി കാണാതെ എല്ലാതരത്തിലുമുള്ള ജീർണ്ണതകൾക്കെതിരായ പോരാട്ടമായി കാണണം. എം സ്വരാജ് സംസാരിക്കുന്നു.

കേരളം ഉറ്റുനോക്കിയ മത്സരമായിരുന്നു തൃപ്പുണിത്തുറയിൽ നടന്നത്. മന്ത്രിയും ആരോപണ വിധേയനുമായ കോൺഗ്രസിലെ ശക്തനായ നേതാവായ കെ ബാബുവും യുവനേതാവായ എം സ്വരാജും തമ്മിൽ മത്സരിക്കുന്നു എന്നതാണ് തൃപ്പുണിത്തുറയെ പ്രധാനപ്പെട്ട മണ്ഡലമാക്കി മാറ്റിയത്. യഥാർത്ഥത്തിൽ തൃപ്പുണിത്തുറയിലെ വോട്ടർമാർ കെ ബാബുവിനെ പരാജയപ്പെടുത്തുകയായിരുന്നോ? അതോ എം സ്വരാജിനെ ജയിപ്പിക്കുകയായിരുന്നോ?


ഇത് രണ്ടും ശരിയാണെന്ന് പറയാം. തൃപ്പുണിത്തുറയിലെ വോട്ടർമാർ കെ ബാബുവിനെ പരാജയപ്പെടുത്തുകയും സ്വരാജിനെ തെരഞ്ഞെടുക്കുകയുമാണ് ചെയ്തത്. എല്ലാ അർത്ഥത്തിലും അത് ശരിയാണ്. കെ ബാബു ഒരു പ്രതീകമാണ്, എം സ്വരാജ് മറ്റൊരു പ്രതീകവും. കെ ബാബു കഴിഞ്ഞ മന്ത്രിസഭയിലെ അഴിമതിയുടെ പ്രതീകമാകുമ്പോഴാണ് കാര്യങ്ങൾ മാറുന്നത്. അഴിമതിയുടെ പ്രതീകത്തെ, കറയെ തൃപ്പുണിത്തുറയിലെ വോട്ടർമാർ ഇല്ലാതാക്കി എന്നുവേണം അനുമാനിക്കാൻ. അതിനുമപ്പുറം പല മാനങ്ങളുള്ള ഒരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ചെയ്ത് കൂട്ടിയ നൂറ് കണക്കിന് വികസനപ്രവർത്തനങ്ങൾ മുന്നോട്ട് വെച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ ഇലക്ഷനെ നേരിട്ടത്. വികസന പ്രവർത്തനങ്ങൾ ചെയ്‌തെന്ന അവകാശവാദമല്ലാതെ അവരുടെ കൈയ്യിൽ തെളിവൊന്നുമില്ലെന്ന് വ്യക്തമാണല്ലോ. പണി പൂർത്തിയാക്കാതെ ഉദ്ഘാടനം ചെയ്ത പല പദ്ധതികളുമാണ് വികസന പ്രവർത്തനങ്ങളായി അവർ കൊണ്ടാടിയത്. അതേസമയം അഴിമതിയുടെ കാര്യത്തിൽ ഇതൊന്നും ആവശ്യമില്ലതാനും. ആരോപണം നേരിട്ട് മന്ത്രിസ്ഥാനം രാജിവെയ്‌ക്കേണ്ടിവന്ന രണ്ട് പേരാണ് ഉമ്മൻ ചാണ്ടി സർക്കാരിലുള്ളത്. ഇതിൽ മന്ത്രിസഭയിലേക്ക് തിരിച്ചുവന്ന ആളാണ് തൃപ്പുണിത്തുറയിലെ സ്ഥാനാർത്ഥി. അഴിമതി വലിയൊരു കറയാണ്, മറ്റെന്തിനെക്കാളും അത് വ്യക്തമായി കാണാൻ സാധിക്കും. വോട്ടർമാരാണ് ആ കറ ഏറ്റവും വ്യക്തമായി കണ്ടത്. തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന അതാണ്. തൃപ്പുണിത്തുറയിലെ വോട്ടർമാർ എം സ്വരാജ് എന്ന വ്യക്തിയെയല്ല തെരഞ്ഞെടുത്തത്, അഴിമതിയിൽ മുങ്ങിക്കുളിച്ച കെ ബാബു എ നേതാവിനെ നഖശിഖാന്തം എതിർക്കുന്ന ഒരു സഖാവിനെയാണ്.

പി രാജീവ് മത്സരിക്കാനിരുന്ന മണ്ഡലമാണ് തൃപ്പുണിത്തുറ. അവിടെയ്ക്കാണ് എം സ്വരാജ് വരുന്നത്. കെ ബാബുവിനെ പരാജയപ്പെടുത്തുക എന്നത് ഈ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രധാന അജണ്ടയായിരുന്നു എന്നാണോ മനസിലാക്കേണ്ടത്.


പി രാജീവ് മത്സരിക്കാനിരുന്ന മണ്ഡലം എന്ന് പറയുന്നതിൽ അർത്ഥമില്ല. പി രാജീവ് ഉൾപ്പെടെയുള്ള പലരേയും പാർട്ടി പരിഗണിച്ചിരുന്നു. എല്ലാ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നടന്ന ചർച്ച മാത്രമാണ് തൃപ്പുണിത്തുറയിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ചും ഉണ്ടായിട്ടുള്ളത്. ഇങ്ങനെ പാർട്ടിയുടെ പലഘടകങ്ങളിലും വിശദമായ ചർച്ച നടത്തിയശേഷമാണ് ഓരോ നിയോജകമണ്ഡലത്തിലേയും സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടുള്ളത്. പാർട്ടി ജില്ലാ സെക്രട്ടറിയുടെ ഉത്തരവാദിത്വം വളരെ പ്രധാനപ്പെട്ട ഒന്നായത് കൊണ്ടാണ് പി രാജീവിനെ മാറ്റിയത്. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രക്രിയകളെ ഏകോകിപ്പിക്കുക, നേതൃത്വം നൽകുക തുടങ്ങിയ ഭാരിച്ച ജോലിയാണ് ജില്ലാ സെക്രട്ടറിയായ പി രാജീവിന് ഉള്ളത്. അതുകൊണ്ടാണ് തൃപ്പുണിത്തുറയിൽ മറ്റൊരു സ്ഥാനാർത്ഥിയെ തീരുമാനിച്ചത്.

ഈ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ സർക്കാരിന്റെ അഴിമതിയാണ് കാര്യമായി ചർച്ച ചെയ്തത്. അതിന്റെ പ്രതീകമായി നിൽക്കുന്ന നേതാവാണ് കെ ബാബു. അതുകൊണ്ടുതന്നെ ആ ഗൗരവത്തോട് കൂടിയാണ് പാർട്ടി ആ മണ്ഡലത്തെ കണ്ടത്. കഴിഞ്ഞ സർക്കാരിന്റെ അഴിമതിയെ എതിർക്കുതിന്റെ ഭാഗമായി കെ ബാബുവിനെ എതിർക്കേണ്ടത് ആവശ്യമാണെന്ന നിലപാട് പാർട്ടിക്കും അണികൾക്കും ഉണ്ടായത് വളരെ സ്വാഭാവികമാണ്. അഴിമതിയെ എതിർക്കുക എന്നത് പാർട്ടിയുടെ എക്കാലത്തേയും വലിയ അജണ്ടകളിലൊന്നാണ്. ആ അജണ്ട ഏറ്റവും ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കുന്ന മണ്ഡലമായി തൃപ്പുണിത്തുറ മാറിയതിന് പിന്നിലുള്ള കാരണങ്ങൾ എല്ലാവർക്കും അറിയാവുന്നതുമാണ്.

തൃപ്പുണിത്തുറയിൽ മത്സരിക്കാൻ പൊതുസ്വീകാര്യനായ ഒരാളെയാണ് നോക്കുതെു തുടക്കം മുതൽത െവ്യക്തമായിരുന്നു. അതുകൊണ്ടാണല്ലോ എറണാകുളം ജില്ലാ സെക്രട്ടറിയെ തന്നെ ആദ്യം നോക്കിയതും പിന്നീട് താങ്കൾക്ക് നറുക്ക് വീണതും. കെ ബാബുവിനെ നോട്ടമിടുക വഴി അഴിമതി വിരുദ്ധത പാർട്ടിയുടെ പ്രധാന അജണ്ടയാക്കുന്നു എന്ന് സ്ഥാപിക്കാണോ ശ്രമിച്ചത്?


0cd4f296-0271-4a10-8988-149e2f2bfcdaസ്ഥാപിക്കാനൊുമില്ല, ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് അഴിമതി തെയാണ്. അഴിമതിയുടെ കാര്യത്തിൽ ഉമ്മൻ ചാണ്ടി എല്ലാ പരിധികളും ലംഘിച്ചെ് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും അഴിമതി ചർച്ച ചെയ്തിട്ടുണ്ട്. യുഡിഎഫ് സർക്കാർ വികസന പ്രവർത്തനങ്ങളുടെ പുകമറ സൃഷ്ടിച്ചുകൊണ്ട് പ്രചരണരംഗം കൊഴുപ്പിക്കുമ്പോഴും അഴിമതി ചർച്ച ചെയ്യപ്പെടുുണ്ടായിരുന്നു. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. എത്ര വലിയ ആരോപണം ഉണ്ടായിട്ടും അധികാരത്തിൽ കടിച്ച് തൂങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും. കേരളത്തിന് മുഴുവൻ അപമാനമായി മാറിയ സർക്കാരിനെയാണ് കമ്യൂണിസ്റ്റ് പാർട്ടി തുറന്ന് കാണിച്ചത്.

അഞ്ചു തവണ തൃപ്പൂണിത്തുറയിൽനിന്ന ജയിച്ചു കയറിയ നേതാവാണ് കെ ബാബു. ഒരാൾ ഒരു മണ്ഡലത്തിൽനിന്ന് അഞ്ചു തവണ ജയിക്കുക എന്ന് പറഞ്ഞാൽ പേരെടുത്ത് വിളിക്കാനറിയാവുന്ന അത്രയധികം വോട്ടർമാർ അവിടെയുണ്ടെന്നാണല്ലോ അർത്ഥം. അതിനെയെല്ലാം അതിജീവിച്ചാണു താങ്കൾ വിജയിച്ചത്. എന്തുതോന്നുന്നു? വിജയപ്രതീക്ഷ ഉണ്ടായിരുന്നോ?


ജനാധിപത്യത്തിൽ ഏറ്റവും കരുത്തുള്ളത് എപ്പോഴും ജനങ്ങൾക്കാണ്. അവരാണ് ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നതും പരാജയപ്പെടുത്തുന്നതും. വലിയ വിജയങ്ങളും അതിനെക്കാൾ വലിയ പരാജയങ്ങളും ജനാധിപത്യ പ്രക്രിയയിൽ ഉണ്ടായിട്ടുണ്ട്. അതിന് കേരളം പലതവണ സാക്ഷികളായിട്ടുണ്ട്. ജനങ്ങളാണ് പ്രതികരിക്കുന്നത്. ഒരാളെ നേതാവായി വാഴിക്കുന്നതും ചരിത്രത്തിൽനിന്ന് മാറ്റിനിർത്തുന്നതും ജനങ്ങളാണ്. ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കരുതപ്പെടുന്ന ജനങ്ങളുടെ ഇടപെടലാണ് തൃപ്പുണിത്തുറയിൽ കണ്ടത്.

പത്ത് തവണ തുടർച്ചയായി ജയിച്ച ഒരാളെ ജനങ്ങൾ തീരുമാനിച്ചാൽ പതിനൊന്നാമത്തെ തവണ തോൽപ്പിക്കാൻ സാധിക്കും. ജനങ്ങളിൽ വിശ്വാസം അർപ്പിച്ച് കൊണ്ടാണ് ഞാൻ തൃപ്പുണിത്തുറയിൽ മത്സരിക്കാൻ തയ്യാറെടുത്തത്. അഴിമതിക്കെതിരായ ജനങ്ങളുടെ വിധിയെഴുത്ത് നിർണ്ണായകമായി മാറുമെന്ന് വ്യക്തമായിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെയാണ് തൃപ്പുണിത്തുറ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലവും കേരളത്തിലുണ്ടായ ഇടതുതരംഗവും സംഭവിച്ചത്.

അഴിമതിക്കെതിരെ പോരാടാനാണ് തൃപ്പുണിത്തുറയിലെ വോട്ടർമാരോട് ആവശ്യപ്പെട്ടത്. സംശുദ്ധ രാഷ്ട്രീയത്തിനും സമഗ്രവികസനത്തിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യണമെന്നാണ് അഭ്യർത്ഥിച്ചത്. ഈ അഭ്യർത്ഥന കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു.

സ്ഥാനാർത്ഥിയുടെ ജാതി വലിയ ചർച്ചയായ തെരഞ്ഞെടുപ്പായിരുന്നു തൃപ്പൂണിത്തുറയിലേത്. കെ ബാബുവിന്റെ പോസ്റ്ററുകളിൽ തെരഞ്ഞെടുപ്പുചിഹ്നമായ കൈപ്പത്തി മഞ്ഞ നിറത്തിൽ പ്രിന്റ് ചെയ്തത് ജാതി സ്ഫുരിപ്പിക്കാനായിരുന്നു എന്നാരോപണം ഉയർന്നു. സിപിഐ(എം)ൽ ഈഴവരാണു ഭൂരിപക്ഷമെങ്കിലും തൃപ്പൂണിത്തുറയിലടക്കം നായരെയാണ് പാർട്ടി സ്ഥാനാർത്ഥിയാക്കിയതെന്നും ഈഴവരെ പരിഗണിച്ചില്ലെന്നും അഡ്വ. ജയശങ്കർ തെരഞ്ഞെടുപ്പിനു തലേദിവസം നസ്യം പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾ താങ്കളെ എങ്ങനെയാണു സ്വാധീനിച്ചത്?


ജയശങ്കറെപോലെ വിവരമില്ലാത്തവർ മറുപടി അർഹിക്കുന്നില്ല. തെരഞ്ഞെടുപ്പിലും അല്ലാത്ത വിഷയങ്ങളിലുമുള്ള ഇവരുടെ കമന്റുകൾക്ക് എല്ലാത്തിനും മറുപടി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ജാതി മത സാമൂദായിക സങ്കുചിതത്വങ്ങളിൽ കേരളീയ സമൂഹത്തെ കുടുക്കിയിടാൻ ശ്രമിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് തൃപ്പുണിത്തുറയിലെ മത്സരഫലം. നമ്മൾ ഇനിയും ജാതിമത ചിന്തകളുടെ വേലിക്കെട്ടുകൾക്കകത്ത് ശ്വാസം മുട്ടി കഴിയേണ്ടവരല്ല. മനുഷ്യത്വം ഉയർത്തി പിടിച്ചാണ് ജീവിക്കേണ്ടത്. മനുഷ്യരെ മനുഷ്യരായി മാത്രം കാണേതാണ്. അങ്ങനെയൊരു സാമൂഹിക്രമം രൂപപ്പെടുത്താനാണ് പാർട്ടി ശ്രമിക്കുന്നത്. പാർട്ടിയുടെ ഈ ശ്രമങ്ങൾക്ക് വലിയ ബഹുജന പിന്തുണയും ലഭിക്കുന്നുണ്ട്.

സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വലിയ തോതിൽ പ്രചരണം നടന്ന തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. പ്രചാരണ കോലാഹലങ്ങളുടെ കണക്കിലെടുത്താൽ യുഡിഎഫും ബിജെപിയും ഒട്ടും പിന്നിലായിരുന്നില്ല. എന്നാൽ ഫലം ഇതിനെയെല്ലാം മറികടക്കുന്നുണ്ട്.


പ്രചരണരംഗത്ത് ഉയർന്ന് വരാൻ വലിയ ജനസ്വാധീനം ഇല്ലാത്തവർക്കും കഴിയും. പരസ്യപ്രചരണങ്ങളുടെ ലോകം വേറെയാണ്. അതിന് തെരഞ്ഞെടുപ്പുമായുള്ള ബന്ധം വളരെ നേർത്തതാണ്. വലിയ ശബ്ദകോലാഹലങ്ങളോടെ പ്രചരണം നടത്തിയത് കൊണ്ടുമാത്രം ഒരാൾ ജയിക്കണമെന്നില്ല. തെരഞ്ഞെടുപ്പിൽ പരിശോധിക്കപ്പെടുന്നത് ഒരു സ്ഥാനാർത്ഥി മുന്നോട്ട് നിലപാടും അയാളുടെ രാഷ്ട്രീയവും മാത്രമാണ്. അങ്ങേയറ്റം രാഷ്ട്രീയവത്കരിക്കപ്പെട്ട കേരളീയ സമൂഹത്തിൽ പ്രചരണങ്ങളുടെ പിൻബലത്തിൽ മാത്രം ഒരാൾക്ക് ജയിക്കാൻ സാധിക്കില്ല.

ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിഷയങ്ങളിൽ ഒരു സ്ഥാനാർത്ഥിയും അയാൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയും എടുക്കുന്ന നിലപാട് പരിശോധിച്ചാണ് പലപ്പോഴും ജനങ്ങൾ വോട്ട് ചെയ്യുന്നത്. തൃപ്പുണിത്തുറയിലും അതാണ് സംഭവിച്ചത്. തൃപ്പുണിത്തുറയിൽ പ്രചരണരംഗത്ത് പാർട്ടിയും അണികളും വളരെ സജീവമായിരുന്നു. സോഷ്യൽ മീഡിയ വഴി നടത്തിയ പ്രചരണമൊക്കെ ഏറെ ചർച്ച ചെയ്തിട്ടുണ്ട്. വോട്ടർമാരുമായി സംവദിക്കുന്നത് തൽസമയവും അല്ലാതെയും മണ്ഡലത്തിലെ മറ്റ് വോട്ടർമാർ കാണുകയാണ്. പല മേഖലയിലെ പ്രമുഖരായ ആളുകളും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഇതെല്ലാം പരസ്യപ്രചരണങ്ങളുടെ ഭാഗമാണ്. എങ്കിൽ കൂടിയും പ്രചരണരംഗത്തെ മുന്നേറ്റം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കും എന്ന് പൂർണ്ണമായും പറയാൻ സാധിക്കില്ല. ആത്യാന്തികമായി ഒരാളെ തെരഞ്ഞെടുക്കാൻ ജനങ്ങൾ തീരുമാനിക്കണം.

ഒരാളെ തെരഞ്ഞെടുക്കാനുള്ള വലിയൊരു വിഭാഗം ജനങ്ങളുടെ അഭിലാഷമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാകുക. തൃപ്പുണിത്തുറ ഉൾപ്പെടെയുള്ള പല മണ്ഡലങ്ങളിലും നടന്നത് ഇതാണ്.

എൽഡിഎഫ് തരംഗം എന്ന വാക്ക് തന്നെ പ്രയോഗിക്കാവുന്ന രീതിയിലാണ് വിജയം ഉണ്ടായിരിക്കുന്നത്. 'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്ന സ്ലോഗന് പിന്നിൽ കേരളം അണിനിരക്കുന്ന കാഴ്ചയാണ് കാണിക്കുന്നുണ്ട്.

തീർച്ചയായും. ആ മുദ്രാവാക്യത്തെ ജനങ്ങൾ സ്വീകരിച്ചു എന്നുവേണം മനസിലാക്കാൻ. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

അഴിമതി സർവ്വത്ര വ്യാപകമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കുറ്റവാളികളുടെയും അഴിമതിക്കാരുടെയും താവളമായി മാറിയ കാഴ്ചയാണ് കഴിഞ്ഞ അഞ്ചുവർഷം കേരള ജനത കണ്ടത്. വർഗ്ഗീയതയോടുള്ള ജനങ്ങളുടെ വിപ്രതിപത്തിയും ഈ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളോട് തെരഞ്ഞെടുപ്പിൽ പ്രതികരിച്ചില്ലെങ്കിൽ പിന്നെ എവിടെയാണ് പ്രതികരിക്കുക. അഴിമതിയിൽ മുങ്ങിക്കുളിച്ച യുഡിഎഫ് സർക്കാരിനെ തുടച്ച് നീക്കുക എന്ന ചരിത്രദൗത്വമാണ് ജനങ്ങൾ നിർവഹിച്ചിരിക്കുന്നത്. ആ ദൗത്യത്തിലേക്കുള്ള പ്രവേശനകവാടമായിരുന്നു എൽഡിഎഫ് വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യം. കേരള ജനത ആ പ്രവേശകവാടം പിന്നിട്ട് കഴിഞ്ഞു, ഇനി ഇടതുഭരണത്തിന്റെ സുവർണ്ണകാലമാണ്.

4b9bc436-6789-4775-95ef-c446571610b2'എൽഡിഎഫ് വരും, എല്ലാം ശരിയാകും' എന്ന സ്ലോഗൻ ഒരേസമയം സ്വീകരിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് തികച്ചും അരാഷ്ട്രീയ മുദ്രാവാക്യമാണെന്ന വിമർശനം പാർട്ടി അനുഭാവികൾ വരെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. മറുവശത്ത് കുട്ടികൾ പോലും ഈ ടാഗ് ലൈൻ ആവർത്തിക്കുന്നതും കണ്ടു. പാർട്ടി വന്നാൽ എല്ലാമങ്ങ് ശരിയാകുമെന്ന് കേരളജനത കരുതണമോ? ഈ എല്ലാം എന്നതിന് ഒരു പരിധിയില്ലേ?


ഈ മുദ്രാവാക്യത്തിന്റെ സ്വീകാര്യതയെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ല. കേരളം ഹൃദയംകൊണ്ട് സ്വീകരിച്ച മുദ്രാവാക്യമാണിത്. രാഷ്ട്രീയ അനുഭാവികൾക്ക് ഈ മുദ്രാവാക്യത്തോട് എതിർപ്പുള്ളതായി തോന്നിയിട്ടില്ല. പ്രചരണത്തിന്റെ ഒരു ഘട്ടത്തിലും മുദ്രാവാക്യത്തിന് ഒരു പ്രശ്‌നമുള്ളതായോ അരാഷ്ട്രീയമാണെന്നോ ഉള്ള തോന്നൽ ഉണ്ടായിട്ടില്ല.

കേരളത്തിന്റെ ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന മുദ്രാവാക്യമാണ് എൽഡിഎഫ് വരും, എല്ലാം ശരിയാകും എന്നത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും. സമ്പൂർണ്ണ സാക്ഷരതയുടെ കാര്യം പരിശോധിച്ചാലും ക്ഷേമ പെൻഷനുകളുടെ കാര്യം നോക്കിയാലും ഇത് വ്യക്തമാകും. സമഗ്രമായ ഭൂപരിഷ്‌കരണത്തിന് തുടക്കം കുറിച്ചത്, ജനകീയ വിദ്യാഭ്യാസത്തിന് അടിത്തറ പാകിയത്, ജനകീയാസൂത്രണം നടപ്പിലാക്കിയത്. അങ്ങനെ നോക്കിയാൽ കേരളം നേട്ടങ്ങൾ ഒരുപാട് കൊയ്തത് ഇടതുഭരണകാലത്താണെന്ന് കാണാം. അങ്ങനെ നോക്കിയാൽ എൽഡിഎഫ് വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യം തികച്ചും ശരിയാണെന്ന് ബോധ്യമാകും. ഇടതുഭരണം മുന്നോട്ട് വെച്ച വികസന, സാമൂഹിക ഉന്നമന കാഴ്ചപ്പാടുകളുടെ വലിയൊരു ചരിത്രമുണ്ട്. ആ ചരിത്രത്തിന്റെ ചുവട് പിടിച്ചാണ് ഈ മുദ്രാവാക്യവും ഉണ്ടാകുന്നത്. വെറുതെ ഒരു സുപ്രഭാതത്തിൽ ഉണ്ടായ മുദ്രാവാക്യമല്ല, ഇത്.

കഴിഞ്ഞ കാലങ്ങളിലെ എൽഡിഎഫ് ഗവൺമെന്റുകൾ കേരളത്തിന് നൽകിയ വികസനകാഴ്ചപ്പാടുകളുടെ ചുവട് പിടിച്ചാണ് ഈ മുദ്രാവാക്യവും എത്തുന്നത്. എൽഡിഎഫ് വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ഭാവികേരളത്തിന്റെ ചൂണ്ട് പലകയാണ്.

അഞ്ചുവർഷത്തിനുശേഷം മറുപടി പറയേണ്ടി വരുന്ന വലിയൊരു ബാധ്യത ഈ സ്ലോഗനിൽ ഒളിച്ചിരിപ്പുണ്ട്.

ഒരു മുദ്രാവാക്യത്തെ യാന്ത്രികമായി മുന്നോട്ട് വെയ്ക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. ആ മുദ്രാവാക്യത്തിന് പിന്നിലുള്ള മുഴുവൻ കാര്യങ്ങൾ ചെയ്യുമെന്നുള്ള ഉറപ്പുംകൂടിയാണ് കേരള ജനതയ്ക്ക് പാർട്ടി നേതൃത്വം നൽകുന്നത്. ഇത് തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി തയ്യാറാക്കിയ മുദ്രാവാക്യമല്ല.

ഭാവികേരളത്തെ സംബന്ധിച്ച് വ്യക്തവും കൃത്യവുമായ കാഴ്ചപ്പാട് പാർട്ടിക്കുണ്ട്. കേരളപഠന കോൺഗ്രസിൽ ഉയർന്ന ചർച്ചകൾക്കുശേഷം രൂപീകരിച്ചാണ് ആ കാര്യങ്ങൾ. അതിന് അനുസരിച്ച് കേരളീയ സമൂഹത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ, ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള ഭരണമായിരിക്കും എൽഡിഎഫ് സർക്കാർ നടപ്പിലാക്കുക.

ഈ മുദ്രാവാക്യത്തോട് നീതി പുലർത്തുന്ന ഭരണം ഞങ്ങൾ നടത്തും. അതിന് എന്തെങ്കിലും വീഴ്ച പറ്റിയാൽ അത് ചോദ്യം ചെയ്യാനുള്ള അവകാശം കേരളീയ സമൂഹത്തിനുണ്ടായിരിക്കും.

മുമ്പൊരിക്കൽ തിരുവനന്തപുരത്തുവച്ചു നടന്ന സിപിഎം സംസ്ഥാന സമ്മേളനം ഇവന്റ് മാനേജ്‌മെന്റിനെയാണ് ഏൽപ്പിച്ചത് എന്ന നിലയിൽ സിപിഐ ഒരു വിവാദം ഉയർത്തിക്കൊണ്ടുവിരുന്നു. അതിനുള്ള മറുപടിയായാണോ, ഇത്തവണ സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രചാരണച്ചുമതല മൈത്രി എന്ന അഡ്വർടൈസിങ് ഏജൻസിയെ ഏൽപ്പിച്ചത്?

09dde4b7-fe81-4682-9a08-54d1544e400aപ്രചരണ ചുമതല ഒരു കമ്പനിയേയും ഏൽപ്പിച്ചിട്ടില്ല. പ്രചരണത്തിന്റെ ചുക്കാൻ പിടിച്ചത് ഇടതുപക്ഷ പ്രവർത്തകർ തന്നെയാണ് ചെയ്തത്. എന്നാൽ ഈ ആധുനികകാലത്ത് കൂടുതൽ സാങ്കേതിക തികവോടെയുള്ള പ്രചരണ സംവിധാനങ്ങൾ ഉപയോഗിക്കാൻ അതാത് മേഖലയിലെ വിദഗ്ദരുടെ സഹായം തേടേണ്ടതായി വന്നിട്ടുണ്ട്. അത്തരത്തിലുള്ള സഹായങ്ങൾ മാത്രമാണ് ഇവിടെയും ഉണ്ടായിട്ടുള്ളത്. അല്ലാതെ പ്രചരണത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും കമ്പനിയെ ഏൽപ്പിച്ചു എന്ന് പറയുന്നത് ശരിയല്ല.

ഈ തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരായ കലാപം അരങ്ങൊരുങ്ങിയത് തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചാണ്. അതിന് നേതൃത്വം നൽകിയത് താങ്കളും. പാർട്ടിയുടെ അഴിമതിക്കെതിരായ പോരാട്ടത്തിന് ചുക്കാൻ പിടിക്കുക എന്ന ദൗത്യമാണ് തൃപ്പുണിത്തുറയിൽ സ്ഥാനാർത്ഥിയായതോടെ താങ്കളിൽ വന്നു ചേർന്നത്.

ഇതിനെയൊന്നും വ്യക്തിപരമായ നേട്ടമായിട്ടല്ല കാണുന്നത്. ഇടതുപക്ഷത്തിന്റെ വിജയമാണ് തൃപ്പുണിത്തുറയിൽ ഉണ്ടായത്. ഇടതുപക്ഷത്തിന്റെ നിലപാടുകളാണ് അവിടെ ചർച്ച ചെയ്തത്. ഓരോ മണ്ഡലത്തിലും അങ്ങനെയാണ്. അല്ലാതെ വ്യക്തിപരമായ വിജയമായി ഇതിനെ കാണാൻ സാധിക്കില്ല. കാരണം, ഇതൊരിക്കലും വ്യക്തിപരമായ വിജയമല്ല. പാർട്ടി ഒരാളെ സ്ഥാനാർത്ഥിയാക്കി, പാർട്ടിയുടെ നിലപാടുകളോട് താത്പര്യമുള്ള വോട്ടർമാർ ആ സ്ഥാനാർത്ഥിയെ വിജയിപ്പിച്ചു. അതാണ് ശരി.

വ്യക്തിപരമായ ഉത്തരവാദിത്വമായിട്ടല്ല, രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്വമായിട്ടാണ് സ്ഥാനാർത്ഥിത്വത്തേയും വിജയത്തേയും കാണുന്നത്. വ്യക്തിപരമായി അഴിമതിക്കും വർഗ്ഗീയതയ്ക്കും എതിരെയാണ്, അക്കാര്യത്തിൽ ഒരു സംശയവുമില്ല. പാർട്ടിയുടെ പൊതുനിലപാടിനോട് ചേർന്ന് നിന്നാണ് ഇലക്ഷനിൽ മത്സരിച്ചെന്ന് പറയാം. പാർട്ടിയുടെ നിലപാടിനെ ഉയർത്തിപ്പിടിച്ചാണ് ഓരോ നിയോജകണ്ഡലത്തിലേയും സ്ഥാനാർത്ഥികൾ മത്സരിച്ചത്. അവിടെയെല്ലാം പാർട്ടിയുടെ പൊതുനിലപാടുകൾ ചർച്ച ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ccdf405d-c479-4eaf-abea-d48e4be29eeaവി എം സുധീരൻ വെട്ടിനിരത്താൻ തീരുമാനിച്ചവരിൽ പ്രധാനിയായിരുന്നു കെ ബാബു. കെപിസിസി പ്രസിഡന്റിനെയും ഹൈക്കമാൻഡിനെയും വെല്ലുവിളിച്ചാണ് ഉമ്മൻ ചാണ്ടി കെ ബാബുവിനെ സ്ഥാനാർത്ഥിയാക്കിയത്. അതുകൊണ്ടുതന്നെ ബാബുവിന്റെ പരാജയം ഉമ്മൻ ചാണ്ടിയുടെ പരാജയം കൂടിയാണ്, അല്ലേ?

കെ ബാബുവിനെയും ഞാൻ വ്യക്തിപരമായി കാണുന്നില്ല. വ്യക്തിപരമായി അദ്ദേഹത്തോട് ചില വിയോജിപ്പുകൾ ഉണ്ടെങ്കിൽ അദ്ദേഹമെന്ന വ്യക്തിയെ അല്ല എതിർത്ത് തോൽപ്പിക്കാൻ ശ്രമിച്ചത്. അദ്ദേഹം കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രിയായിരുന്നു. മുഖ്യമന്ത്രി നേതൃത്വം നൽകിയ അഴിമതികളുടെ കണ്ണിയായിരുന്നു അദ്ദേഹം. ആ നിലയ്ക്ക് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്തരത്തിൽ കൂടി ഉത്തരം പറയേണ്ടതായിട്ടുണ്ട്. ഇവിടെ കെ ബാബു സർക്കാരിന്റെ പ്രതിനിധിയായിട്ടാണ് മത്സരിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പരാജയം സർക്കാരിന്റെ പരാജയം തന്നെയാണ്. അതിന് നേതൃത്വം നൽകിയ ആളെന്ന നിലയിൽ ഉമ്മൻ ചാണ്ടിയൂടെ കൂടി പരാജയമാണ്.

തൃപ്പുണിത്തുറയിൽ ഒരു കരുത്തനായ സ്ഥാനാർത്ഥിയെ തേടിയ പാർട്ടിയെ കുഴക്കിയ ഏറ്റവും വലിയ പ്രശ്നം ഉദയംപേരൂരിലെ വിഭാഗീയത തന്നെയായിരുന്നു. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ഉദയംപേരൂരിലെ സഖാക്കൾ സമാന്തരമായി സ്വരാജിനുവേണ്ടി പ്രവർത്തനം നടത്താൻപോലും തയ്യാറായി.

അത് വിഭാഗീയല്ല, സംഘാടന പരമായ ചില പ്രശ്‌നങ്ങളുടെ പേരിൽ പുറത്താക്കപ്പെട്ട ചില നേതാക്കന്മാർ എനിക്കുവേണ്ടി പ്രചരണം നടത്താൻ മുന്നോട്ട് വന്നു. അവർ സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടത് കൊണ്ടുതന്നെ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഉണ്ടായത്. സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടിട്ട് പോലും പാർട്ടി സ്ഥാനാർത്ഥി ജയിക്കണമെന്നും ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതിയുടെ മുഖമായ കെ ബാബു പരാജയപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്തത് ചെറിയ കാര്യമല്ല. അവർ ഒരു വേദി രൂപീകരിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുകയാണ് ചെയ്തത്.

വിഎസ് പ്രചരണത്തിന് എത്തിയതോടെ ഉദയംപേരൂരിലെ വിഭാഗീയത മാറ്റാൻ ഒരുപരിധിവരെ സാധിച്ചോ?

ഉദയംപേരൂരിൽ ഇപ്പോൾ വിഭാഗീയത ഇല്ല. മുൻപ് വിഭാഗീയ പ്രശ്‌നങ്ങളെത്തുടർന്ന് പാർട്ടിയിൽനിന്ന് പുറത്ത് പോകേണ്ടിവന്ന ചിലരുണ്ട്. അവരാണ് ഒരു സ്വതന്ത്രവേദിക്ക് രൂപംനൽകി എനിക്കുവേണ്ടി പ്രവർത്തിച്ചത്. പാർട്ടി പാർട്ടിയുടെതായ രീതിയിലും ഉദയംപേരൂരിലെ സഖാക്കൾ അവരുടെ വേദി വഴിയും പ്രവർത്തനം നടത്തി. വിഎസ് വരുന്നതിന് മുമ്പുതന്നെ ഈ വേദി തെരഞ്ഞെടുപ്പിന് പിന്തുണ പ്രഖ്യാപിക്കുകയും അഴിമതിക്കെതിരായ നിലപാട് സ്വീകരിക്കുകയും ചെയ്താണ്. അതിനുശേഷമാണ് വിഎസ് എത്തുന്നത്.

വിഎസിന് ക്യാപിറ്റൽ പണീഷ്മെന്റ് കൊടുക്കണം എന്ന് പറഞ്ഞതായുള്ള കാര്യം ഈ തിരഞ്ഞെടുപ്പിൽ പലതവണ ഉപയോഗിക്കപ്പെട്ട ഒന്നാണ്. വിഎസ് പ്രചരണത്തിന് എത്തിയപ്പോൾ മനോരമ പത്രം നൽകിയ ചിത്രംപോലും ചർച്ചയായി. സ്വരാജിനെ കണ്ടിട്ടും കാണാത്ത മട്ടിലിരിക്കുന്ന വിഎസിന്റെ ചിത്രമാണ് മനോരമ നൽകിയത്. അതിനെതിരെ താങ്കളും ഫെയ്സ്ബുക്കിലൂടെ രംഗത്ത് വന്നിരുന്നല്ലോ? യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്.

ക്യാപിറ്റൽ പണീഷ്‌മെന്റിനെക്കുറിച്ച് വിഎസ് തന്നെ പ്രതികരിച്ചിട്ടുണ്ടല്ലോ. എതിരാളികളുടെ നെറികെട്ട കുപ്രചരണം എന്നാണ് വിഎസ് ഇത് സംബന്ധിച്ച് പറഞ്ഞിട്ടുള്ളത്. അടിസ്ഥാന രഹിതമായ അസംബന്ധമായ ഇത് സംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം. അതിൽ കൂടുതൽ ആ കാര്യത്തിൽ പറയാനില്ല.

മനോരമ കൊടുക്കുന്ന ചിത്രം അവരുടെ നിഷിപ്ത താത്പര്യം വെളിവാക്കുന്നതാണ്. വിഎസ് എന്നോട് സംസാരിക്കുന്നതിന് തൊട്ട് മുമ്പുള്ള ചിത്രമാണ് അത്. ഞാനും വിഎസും സംസാരിച്ചിരിക്കുന്ന ചിത്രം മാധ്യമം ദിനപത്രം കൊടുത്തിട്ടുണ്ട്. മനോരമയുടെ ചിത്രം ചർച്ചയായതു പോലെ മാധ്യമം പത്രത്തിന്റെ ചിത്രവും ചർച്ചയായി. ഇതൊന്നും ഞാൻ ചർച്ചയാക്കിയതല്ല. എല്ലാം ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്ത ജനങ്ങളാണ് ഇതെല്ലാം ചർച്ചയാക്കുന്നത്.

രാഷ്ട്രീയ താത്പര്യത്തോട് കൂടിയാണ് മനോരമ ആ ചിത്രം നൽകിയത്. ജനങ്ങൾ അതിനെ പുച്ഛത്തോട് കൂടി തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പിനുശേഷം താങ്കളുടെ ചിത്രമെടുക്കാൻ മനോരമയിലെയും മീഡിയ വണ്ണിലെയും മാദ്ധ്യമപ്രവർത്തകർ ബന്ധപ്പെട്ടപ്പോൾ താങ്കൾ വളരെ മോശമായി പ്രതികരിച്ചു എന്ന് മാദ്ധ്യമപ്രവർത്തകർക്കിടയിൽ പ്രചാരണം നടക്കുന്നു. വർഷങ്ങൾക്കുമുമ്പു മാതൃഭൂമിയിലെ സ്വകാര്യം കോളത്തിൽ അന്ന് എസ്എഫ്‌ഐ നേതാവായിരുന്ന സിന്ധു ജോയിയെ കുറിച്ച് അപവാദം പ്രസിദ്ധീകരിച്ചുവന്നതിനെ പിതൃശൂന്യ പത്രപ്രവർത്തനം എന്നു താങ്കൾ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. പത്രക്കാരുമായി നിരന്തരം സംഘർഷത്തിൽ പോകാനാണോ തീരുമാനം?

പത്ര പ്രവർത്തകരുമായി സംഘർഷത്തിൽ പോകാൻ ഒരു തീരുമാനവും ഇല്ല. ഞാൻ എന്റെ അഭിപ്രായങ്ങളും നിലപാടുകളുമെല്ലാം എപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. അത് ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. മാധ്യമ പ്രവർത്തകരോട് ഒരുതരത്തിലുള്ള വിദ്വേഷവും വിരോധവുമില്ല. ഫോട്ടോ എടുക്കാൻ ബന്ധപ്പെട്ടവരോട് ഒരുതരത്തിലും മോശമായി പെരുമാറിയിട്ടില്ല. അതൊക്കെ പ്രചരണം മാത്രമാണ്.

ഫെയ്സ്ബുക്കിലൂടെ നടത്തിയ സംവാദങ്ങൾ താങ്കളെ യുവാക്കളുടെ പ്രിയ നേതാവാക്കി മാറ്റിയിട്ടുണ്ട്. കോൺഗ്രസ് യുവ എംഎൽഎ വി ടി ബൽറാമുമായി നടത്തിയ സംവാദങ്ങൾ, സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ കെ ബാബുവുമായി നടത്തിയ സംവാദങ്ങൾ, ഇവയെല്ലാംതന്നൈ ഏറെ ശ്രദ്ധേയമായിരുന്നു. ചാനൽ ചർച്ചയിൽ അധിക്ഷേപിച്ച അഡ്വ. ജയശങ്കറിനെ കടന്നാക്രമിച്ച് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി. ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾ പുതിയ സംവാദമണ്ഡലം രൂപപ്പെടുത്തുന്നതായി തോുന്നുണ്ടോ?

സോഷ്യൽമീഡിയ പുതിയൊരു സാധ്യതയാണ്. നമ്മുടെ ആശയ പ്രകാശത്തിന് പുതിയൊരു വേദിയാണ് അത് നൽകുന്നത്. അതിനെ ആരോഗ്യപരമായി ഉപയോഗിക്കുന്നതിനാണ് ശ്രമം. ഇതിന് മുമ്പും ഞങ്ങൾ നവമാധ്യമങ്ങളുടെ സാധ്യതകളെ ഉപയോഗിച്ചിട്ടുണ്ട്.

കഴിഞ്ഞ ഇലക്ഷനിൽ ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള 'നവമാധ്യമങ്ങൾക്ക് സ്വാധീനുള്ള മണ്ഡലങ്ങൾ' എന്നൊരു പഠനം ഡിജിറ്റൽ മാർക്കറ്റിങ്ങ് കമ്പനി പുറത്ത് വിട്ടിരുന്നു. ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾക്ക് വലിയ തോതിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞ ഇലക്ഷനിൽ എൽഡിഎഫിന് ഈ സാധ്യതകളെ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടുണ്ടോ?

സാധിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഈ തെരഞ്ഞെടുപ്പിൽ നവമാധ്യമ സാധ്യതകളെ എൽഡിഎഫ് സ്ഥാനാർത്ഥികളും പ്രചരണ ചുമതല വഹിക്കുന്നവരും നല്ലതുപോലെ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. എവിടെയെങ്കിലും പോരായ്മ വന്നിട്ടുണ്ടോ എന്നറിയല്ല. ഫെയ്‌സ്ബുക്കിന്റെ സാധ്യത നല്ലതുപോലെ ഉപയോഗിച്ച മണ്ഡലങ്ങളുടെ ലിസ്‌റ്റെടുത്താൽ അതിൽ തൃപ്പുണിത്തുറയും ഉണ്ടാകും എന്ന് എനിക്ക് വ്യക്തമായി അറിയാം.

ദളിത് സ്വത്വപ്രകാശനത്തിന് ഫേസ്ബുക് അടക്കമുള്ള നവസാമൂഹ്യമാദ്ധ്യമങ്ങൾ വലിയ തുറവി നൽകിയെന്നും ഫേസ്ബുക് ആണ് തങ്ങൾക്കു ശബ്ദം നൽകിയതെന്നും നെറ്റ് ന്യൂട്രാലിറ്റി പ്രക്ഷോഭങ്ങളുടെ കാലത്ത് ചില ദളിത് ബുദ്ധിജീവികൾ വാദിച്ചിരുന്നു. ഫേസ്ബുക് തുറുന്ന് നോക്കിയാലാവട്ടെ, മതജാതി ഗ്രൂപ്പുകളുടെ എട്ടുംകുറ്റിയും കളിയാണ്.

ഫെയ്‌സ്ബുക്ക് ഒരിക്കലും ഒരു ദ്വീപല്ല. നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനമാണ്. അവിടെ മാത്രമായി എന്തെങ്കിലും കുഴപ്പം ഉള്ളതായി തോന്നിയിട്ടില്ല. സമൂഹത്തിൽ കാണുന്ന പ്രശ്‌നങ്ങളെല്ലാം തന്നെ അവിടെയും ഉണ്ടാകാം. അതിനെ ഗൗരവത്തോടെയും ജാഗ്രതയോടുംകൂടി അതിനെ സമീപിക്കുക എന്നതാണ് പോംവഴി.

ബിജെപി വോട്ടുകൾക്ക് നിർണ്ണായക സ്വാധീനം ഉള്ള മണ്ഡലങ്ങളിലൊായിരുന്നു തൃപ്പുണിത്തുറ. തുറവൂർ വിശ്വംഭരൻ 29843 വോട്ടുകൾ പിടിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ 4942 വോട്ടുകൾ പിടിച്ച ബിജെപി ഇത്തവണ വലിയ മുന്നേറ്റമാണ് നടത്തിയതെന്നു പറയാം. ഇതു വലിയ ആശങ്കയാണ് ന്യൂനപക്ഷങ്ങളിൽ ഉൾപ്പെടെ ഉണ്ടാക്കുന്നത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനും ശേഷം അവരുണ്ടാക്കിയ മുന്നേറ്റങ്ങളെ കാണാതിരുന്ന് കൂടാ. അതിന്റെ തുടർച്ചയായിട്ട് വേണം ഈ തെരഞ്ഞെടുപ്പിനെ കാണാൻ. പ്രധാനമന്ത്രിവരെ നിയോജകമണ്ഡലമാണ് തൃപ്പുണിത്തുറ. അതിന്റെ പ്രതിഫലനം എന്തായാലും വോട്ടുവളർച്ചയിലും ഉണ്ടായിട്ടുണ്ട്.

ബിജെപിക്ക് തീർച്ചയായും കുറച്ച് വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ചിലയിടങ്ങൾ കുറച്ച് കൂടുതൽ വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇത് ഒരു മതനിരപേക്ഷ സമൂഹത്തെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ഈ മതനിരപേക്ഷ ചിന്താഗതി പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾ ഗൗരവത്തോടെ എടുക്കേണ്ട വിഷയമാണ്.