അഴീക്കോട് തന്നെ ഉണ്ടാകുമെന്ന് നികേഷ് കുമാര്‍

പ്രിയ വോട്ടര്‍മാരുടെ വിളിപ്പാടകലെ അഴീക്കോട് ഇനിയെന്നും ഉണ്ടാകുമെന്നും ഇടത് സര്‍ക്കാര്‍ അഴീക്കോടിന്റെ വികസനത്തിന് മികച്ച ഇടപെടല്‍ നടത്തുമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

അഴീക്കോട് തന്നെ ഉണ്ടാകുമെന്ന് നികേഷ് കുമാര്‍

കണ്ണൂര്‍: ഇടത്പക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്ത അഴീക്കോട്ടെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എംവി നികേഷ് കുമാര്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ആണ് നികേഷ് കുമാര്‍ നന്ദി അറിയിച്ചത്. പ്രിയ വോട്ടര്‍മാരുടെ വിളിപ്പാടകലെ അഴീക്കോട് ഇനിയെന്നും ഉണ്ടാകുമെന്നും ഇടത് സര്‍ക്കാര്‍ അഴീക്കോടിന്റെ വികസനത്തിന് മികച്ച ഇടപെടല്‍ നടത്തുമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു.അഴീക്കോട് ഇടത് പക്ഷത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നികേഷ് കുമാര്‍ നന്ദി അറിയിച്ചു.