ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ ഞാന്‍ അല്ല..ലിസ്സി വെലസ്കാസ്

കുട്ടികളെ ഭയപ്പെടുത്തുവാനുപയോഗിക്കുന്ന ചിത്രത്തിനു സമമാണ് ലിസിയുടെ മുഖം. പലരും പറഞ്ഞു ഇതെന്തു കോലമാണ്. ഇതിനു പോയി മരിച്ചു കൂടെ.. മനുഷ്യനായി പോലും അംഗീകരിക്കുവാൻ സമൂഹം തയ്യാറായതുമില്ല.

ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ  ഞാന്‍ അല്ല..ലിസ്സി വെലസ്കാസ്

നിങ്ങളെ സ്വയം വിലയിരുത്തേണ്ടത് എങ്ങനെയാണ്? ലിസി വെല്ക്കാസ് ഇതിനു മറുപടി നൽകും..ലോകം വിരൂപം എന്നു മുദ്ര വച്ച രൂപത്തിൽ നിന്നും മനോഹരമായ മനസ്സിന്റെ ഉടമ എന്ന വിശേഷണത്തിലേക്ക് ലിസി എത്തപ്പെടുന്നതു അത്മബലത്തിന്റെ മാത്രം പിൻബലത്തിലായിരുന്നു. കുട്ടികളെ ഭയപ്പെടുത്തുവാനുപയോഗിക്കുന്ന ചിത്രത്തിനു സമമാണ് ലിസിയുടെ മുഖം. പലരും പറഞ്ഞു ഇതെന്തു കോലമാണ്. ഇതിനു പോയി മരിച്ചു കൂടെ.. മനുഷ്യനായി പോലും അംഗീകരിക്കുവാൻ സമൂഹം തയ്യാറായതുമില്ല.


1989 മാർച്ച്‌ 13 ന് അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ഓസ്റ്റിൻ എന്ന സ്ഥലത്താണ് റീത്താ, ഗ്വാഡലുപേ ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റം മൂത്തവളായി ലിസി ജനിച്ചത്. മാസം തികയ്ക്കാതെ പിറന്നു വീണ കുഞ്ഞിന്റെ തൂക്കം വെറും 1.2കിലോ മാത്രമായിരുന്നു.

"ഈ കുഞ്ഞ് അധിക കാലം ജീവിച്ചിരിക്കില്ല, ഇനി ജീവിച്ചാൽ തന്നെ നിങ്ങൾ ഇതിനെ ജീവിത കാലം മുഴുവൻ ശുശ്രുഷിക്കേണ്ടി വരും ഇതിന്റെ രൂപത്തില്‍ മാറ്റം പ്രതീക്ഷിക്കെണ്ടാതുമില്ല.". ഡോക്ടർമാര്‍ പറഞ്ഞു.
എന്നാൽ തങ്ങളുടെ ആദ്യത്തെ കണ്മണിയെ കൈവിട്ടു കളയാൻ മാതാപിതാക്കന്മാർ തയ്യാറായില്ല. അവർ അവളെ പൊന്നു പോലെ പരിപാലിച്ചു വളർത്തിക്കൊണ്ട് വന്നു.

ലോകത്ത് ആകെ രണ്ടു പേർക്ക് മാത്രമുള്ള ഒരു വൈകല്യമാണ് തങ്ങളുടെ മകളെ ബാധിച്ചിട്ടുള്ളതെന്നു അവർ കണ്ടെത്തി. ശരീരത്തിൽ കൊഴുപ്പ് തെല്ലും ഉണ്ടാകാതിരിക്കുന്ന ഒരു തരം പ്രതിഭാസമാണിത്. അത് കൊണ്ട്, എന്ത് കഴിച്ചാലും എത്ര അളവ് കഴിച്ചാലും ശരീരം വണ്ണം വയ്ക്കില്ല, രോഗ പ്രതിരോധ ശേഷി തെല്ലുമില്ല. പ്രായപൂർത്തിയായിട്ടും ലിസിയുടെ ശരീര ഭാരം കേവലം 29 കിലോയാണ്.

ജന്മം കൊണ്ട് മനുഷ്യാവതാരം ആയ അന്യഗ്രഹജീവി എന്ന നിലയിലായിരുന്നു ബന്ധുക്കളുടെയും മറ്റും സമീപനം . അത് കൊണ്ട് വീടിന്നു പുറത്തുള്ള ഒരു ജീവിതം ലിസി ആഗ്രഹിച്ചില്ല. കുടുംബത്തിനുള്ളില്‍, ഇന്റര്‍നെറ്റില്‍ കൂടിയും ടി.വി. സ്ക്രീനിലൂടെയും ലിസി ലോകത്തെ കണ്ടു. സ്കൂളില്‍ പോകുമെങ്കിലും കൂട്ടുകാര്‍ ആരും ഉണ്ടായിരുന്നില്ല. ആരും അവളോടു കൂട്ടു കൂടാന്‍ താല്പ്പര്യപ്പെട്ടുമിരുന്നില്ല.

ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ"
യു ട്യൂബിൽ ഇങ്ങനെ ഒരു തലവാചകം കണ്ട് വെറുതെ ഒരു കൗതുകത്തിനു വേണ്ടിയാണ് ലിസി ആ വീഡിയോ ക്ലിപ് തുറന്നു നോക്കിയത്. വീഡിയോ കണ്ട് അവൾ അമ്പരന്നു പോയി. അത് പോസ്റ്റ്‌ ചെയ്തയാൾ ലോകത്തിനു പരിചയപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ പേര് "ലിസി വലസ്കാസ് !

താൻ അറിയാതെ സ്കൂളിൽ വച്ച് തന്റെ വീഡിയോ എടുത്ത് യു ട്യുബിൽ പോസ്റ്റ്‌ ചെയ്തിരിക്കയാണ്.
കുറേ നാളുകൾക്കു മുൻപേ പ്രസിദ്ധപ്പെടുത്തിയ ആ വീഡിയോ ഇതിനോടകം 40 ലക്ഷത്തോളം ആളുകൾ കണ്ടു കഴിഞ്ഞിരിക്കുന്നു.
ആയിരക്കണക്കിന് കമന്റുകളും വന്നിട്ടുണ്ട്.

ലിസി ചങ്കിടിപ്പോടെ കമന്റുകളിലേക്ക് കണ്ണോടിച്ചു. "ഇതിന്റെ അപ്പനും അമ്മയും എന്തിനിതിനെ വളർത്തുന്നു",
"ഇതിനെ ചുട്ടു കൊല്ലാൻ ആരുമില്ലേ..?"
"മനുഷ്യനെ പേടിപ്പിക്കാൻ ഓരോന്ന് ഇങ്ങനെ നടന്നോളും"
"ദയവായി ഒന്ന് ആത്മഹത്യ ചെയ്തു കൂടെ?"
"ഇത്രേം വൃത്തി കെട്ട മുഖം ലോകത്തുണ്ടായിട്ടില്ല".....
ഇങ്ങനെ പോകുന്നു കമന്റുകൾ.

വിരൂപ എന്ന് ലോകംപരിഹസിക്കുന്ന കൌമാരിക്ക് ചെയ്യുവാന്‍കഴിയുന്നതെ ലിസ്സിക്കും ചെയ്യുവാന്‍ കഴിയുമായിരുന്നുല്ല്- പൊട്ടികരയുക.

കുഞ്ഞു നാളുകളിൽ താൻ മറ്റുള്ളവരിൽ നിന്ന് രൂപത്തിൽ വ്യത്യസ്തയാണെന്ന് അവൾക്കു തോന്നിയിരുന്നതെയില്ല.
എന്നാൽ, വളരുംതോറും അവൾ തിരിച്ചറിഞ്ഞു ആളുകൾ തന്നെ ശ്രദ്ധിക്കുന്നത് വെറുതെയല്ല, തന്റേത് ഒരു വൃത്തികെട്ട ഷെയിപ്പ് ആണ്.
ഒരു കണ്ണിൽ വെളുത്ത പാട മൂടി കാഴ്ചയില്ലാതെ, മറ്റേ കണ്ണിനു പകുതി മാത്രം കാഴ്ച ശേഷി, മെലിഞ്ഞ് എല്ലുന്തി, മൂക്ക് വല്ലാതെ നീണ്ട് , മുൻ നിര പല്ലുകൾ പുറത്തേക്കു തള്ളി...
അങ്ങനെ ഒരു വക കോലം കെട്ട രൂപം.

"കണ്ണാടിക്ക് മുൻപിൽ നിന്ന് എന്നെ നോക്കി ഞാൻ ഞാൻ പലപ്പോഴും കരഞ്ഞു കൊണ്ട് ചോദിച്ചിട്ടുണ്ട്. ദൈവം എന്തിനാണ് എന്നെ ഈ രൂപത്തിൽ സൃഷ്ടിച്ചത്... അമ്മയുടെ വയറ്റിൽ വച്ചു തന്നെ എന്നെ കൊന്നു കളയാമായിരുന്നില്ലേ..." എന്നൊക്കെ...

സഹപാഠികൾ കളിയാക്കുമ്പോൾ ജീവനോടുക്കിയാലോ എന്ന് പലതവണ ആലോചിച്ചിട്ടുണ്ട്.
പക്ഷെ ധൈര്യം വന്നില്ലന്നു ലിസി പറയുന്നു
കരഞ്ഞു തളർന്ന് ഓരോ ദിവസവും തള്ളി നീക്കുകയായിരുന്നു.സ്വയം മരിക്കുന്നത് പാപമാണെന്ന മതവിശ്വാസം കാരണം ആയിരുന്നു അത്.
ലിസി. അങ്ങനെയിരിക്കെയാണ് ശേഷിച്ചിരുന്ന ആത്മവിശ്വാസത്തിന്റെ ചെറുതിരിനാളവും കൂടി ഊതിക്കെടുത്തുമാറ് ഈ വീഡിയോ.

ജീവിതം ഏറ്റവും തളർന്നു പോയ ആ നാളുകളെ പറ്റി ലിസി അനുസ്മരിക്കുന്നത് ഇങ്ങനെയാണ്: "കുറെ രാത്രികൾ ഞാൻ കരഞ്ഞു തളർന്നുറങ്ങി. കൗമാര പ്രായത്തിലുള്ള ഒരാൾക്ക് ഇതിൽപ്പരം അപമാനം നേരിടാനെന്തുണ്ട് ? ജീവിതം അസ്തമിച്ചതായി എനിക്ക് തോന്നി. ഇനി ആരെയും എന്റെ മുഖം കാണിക്കില്ല. ഞാൻ തീരുമാനിച്ചു".

എന്നാൽ,പിന്നീട് സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഏതാണ്ട് രണ്ടാഴ്ത്തെ മൌനത്തിനു ശേഷം ഒരു നാൾ ഏതോ ഒരുൾപ്രേരണയിൽ കണ്ണീർ തുടച്ചു കൊണ്ട് അവൾ ചില തീരുമാനങ്ങളെടുത്തു; അവളുടെ ജീവിതം മാറ്റി മറിക്കുന്ന ചില തീരുമാനങ്ങൾ.

തനിക്കു നേരിട്ട അവഹേളനത്തിന് അത് ചെയ്ത ആളെ കുറ്റപ്പെടുത്താതെ യു റ്റ്യൂബിൽ കൂടെത്തന്നെ വളരെ പോസിറ്റീവായി മറുപടി കൊടുക്കാൻ ലിസി തീരുമാനിച്ചു. അതിനു വേണ്ടി യു റ്റ്യൂബിൽ സ്വന്തമായി ഒരു ചാനൽ പേജ് തുടങ്ങി തന്നെ കുറിച്ചുള്ള വീഡിയോകൾ സ്വയം എടുത്ത് അതിൽ പോസ്റ്റ്‌ ചെയ്തു.

ലോകത്തിലെ ഏറ്റവും വിരൂപയായ പെണ്‍കുട്ടിയെ അവൾ സ്വയം ലോകത്തിനു പരിചയപ്പെടുത്തി. തെല്ലും ചമ്മൽ ഇല്ലാതെ വളരെ സ്വാഭാവികതയോടെയും തന്മയത്വതോടെയുമുള്ള അവളുടെ സംസാരം ആളുകളെ പതിയെ ആകർഷിച്ചു തുടങ്ങി.

ലിസിയുടെ വീഡിയോകൾക്ക് കാണികളുടെ എണ്ണം ഏറിത്തുടങ്ങി. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളും തന്റെ തന്നെ വ്യക്തിപരമായ ജീവിതാനുഭവങ്ങളും ഒക്കെ ലിസി തന്റെ വീഡിയോകളിലൂടെ പങ്കു വച്ചു ജന ശ്രദ്ധയാകർഷിച്ചു. നാളുകൾക്കുള്ളിൽ ലിസിക്ക് ലക്ഷക്കണക്കിന്‌ കാണികളായി, ആരാധകരായി, അവളുടെ പല വീഡിയോകളും യു ടുബിൽ വൈറൽ ആയി.

2012 ൽ ടെക്സാസ് സ്റ്റയിറ്റ് യൂണിവേർസിറ്റിയിൽ നിന്നും ലിസി വെലാസ്കസ് കമ്മ്യൂണിക്കേഷനിൽ നിഇനും ലിസ്സി
ബിരുദം നേടി . ഒരു മോട്ടിവേഷണൽ സ്പീക്കർ ആയി അവള്‍ ജോലി ചെയ്യാന്‍ തുടങ്ങി. തന്നോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെട്ടവര്ക്ക് മറുപടി കൊടുക്കാൻ ഇതിലും നല്ല മറുപടി അവള്‍ക്കില്ലയിരുന്നു. മരണത്തില്‍ പരിഹാരം തേടാന്‍ തുടങ്ങുന്നവരെ അവള്‍ തിരികെ വിളിച്ചു. തന്നിക്ക് ഇവിടെ ജീവിക്കാമെങ്കില്‍ അവര്‍ക്ക് എന്ത്കൊണ്ട് ആയിക്കൂടാ എന്ന ചോദ്യത്തില്‍ അവരില്‍ പലരും ജീവിതത്തിലേക്ക് മടങ്ങി.

അവളുടെ യു റ്റ്യൂബ് വീഡിയോകൾ കണ്ട ചിലർ ക്ഷണിച്ചതനുസരിച്ച് ചില പൊതു വേദികളിൽ അവള്‍ പ്രാസംഗികയുമായി. സുന്ദരമായ ഭാഷയിൽ ആകര്‍ഷകമായി സംസാരിക്കാൻ ഇതിനോടകം അവൾ അഭ്യസിച്ചിരുന്നു.

തുടർന്നു ലിസ്സിക്ക് അത്ഭുതങ്ങളുടെ നാളുകളായിരുന്നു. അനേകം വേദികളിൽ ലിസി മോട്ടിവേഷനൽ സ്പീക്കർ ആയി ക്ഷണിക്കപ്പെട്ടു. 'തന്നെ ഒന്നിനും കൊള്ളില്ല' എന്ന് കരുതി അപകർഷതാബോധവുമായി തല താഴ്ത്തിയിരുന്ന അനേകരെ ലിസിയുടെ പ്രഭാഷണങ്ങൾ ശക്തിപ്പെടുത്തി.

അങ്ങനെയിരിക്കെയാണ് 2014 ജനുവരിയിൽ പ്രശസ്തർ മാത്രം സംസാരിച്ചിട്ടുള്ള TED TALK എന്ന പ്രോഗ്രാമിൽ സംസാരിക്കാൻ ലിസിക്ക് ക്ഷണം കിട്ടിയത്. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ആ പ്രോഗ്രാമിനായി സംസാരിക്കാൻ അവൾ തിരഞ്ഞെടുത്ത വിഷയം അവളുടെ ആത്മബലത്തെകുറിച്ചായിരുന്നു. "How to define yourself"- "നിങ്ങളാരെന്ന് എങ്ങനെയാണ് നിർവചിക്കേണ്ടത

."ഒരു വ്യക്തി ആരെന്ന് നിർണ്ണയിക്കുന്നത് അയാളുടെ ബാഹ്യ സൌന്ദര്യമല്ല, പണമല്ല, പ്രശസ്തിയല്ല, പദവികളുമല്ല അയാളുടെ ആന്തരിക സത്തയാണ്..."

നിറഞ്ഞ കരഘോഷത്തിന്നിടയിൽ ലിസി പറഞ്ഞു. അവളുടെ കണ്ണിലെ ആത്മവിശ്വാസം സ്ഫുരിക്കുന്ന തിളക്കം കണ്ട് ലോകം അത് ശരി വച്ചു. ഓസ്റ്റിനിലെ 'വിരൂപ' അങ്ങനെ ലോകത്തിന് 'മനോഹരിയായി'.

തനിക്കുണ്ടായത് പോലെ മറ്റുള്ളവരിൽ നിന്ന് അവഹേളനങ്ങൾ നേരിട്ട് ആന്തരിക മുറിവുകളുമായി തളർന്നിരിക്കുന്നവരെ ആശ്വസിപ്പിക്കാനും ശക്തിപ്പെടുത്താനും ലിസി വെലാസ്കസ് നിശ്ചയിച്ചു.

അതിനുള്ള ഏറ്റവും നല്ല വഴി പുസ്തകങ്ങൾ എഴുതുകയാണെന്നു മനസ്സിലാക്കി അവൾ എഴുതാൻ തുടങ്ങി.
ആദ്യം എഴുതിയത് തന്റെ തന്നെ ആത." Lizzie Beautiful"- 'സുന്ദരിയായ ലിസ്സി'

തുടർന്ന് കൗമാര പ്രായക്കാരെ മനസ്സിൽ കണ്ട് "Be Beautiful, Be You" (2012), Choosing Happiness (2014) എന്നീ രണ്ടു മോട്ടിവേഷണൽ ഗ്രന്ഥങ്ങൾ രചിച്ചു:
പുസ്തകങ്ങളെല്ലാം ബെസ്റ്റ് സെല്ലർ ആയതോടെ ലിസിക്ക് ആരാധകർ ഏറി.

"A Brave Heart: The Lizzie Velasquez Story" എന്ന പേരിൽ March 14, 2015 ന് ലിസിയെക്കുറിച്ചു പുറത്തിറക്കിയ ഡോകുമെന്ററി നിരവധി അവാർഡുകൾക്ക് അർഹമായി.

ഇന്ന് ലിസിക്ക് 26 വയസ്സായി.
ഇപ്പോഴും അവളുടെ തൂക്കം വെറും 29 കിലോ തൂക്കത്തില്‍, പഴയരൂപത്തില്‍ അവള്‍ ജീവിക്കുന്നു..

ലിസി വെലസ്കസിന്റെ യു റ്റ്യൂബ് ചാനലിനു ഇന്ന് സബ് സ്ക്രൈബെർസ് 4 ലക്ഷത്തിലേറെയായി. അവളുടെ TED TALK ഇതിനോടകം കണ്ടത് 20 ലക്ഷം പേരാണ്.

പരിഹാസങ്ങളെയും, അപമാനത്തെയും ഓര്‍ത്തു വിലപിക്കാന്‍ ലിസ്സിക്ക് ഇന്ന് സമയമില്ല..അതുള്ളവര്‍ പരിഹസിച്ചോട്ടെ ലിസി പറയുന്നു...ഇതാണ് എന്റെ വൈരൂപ്യം...സൌന്ദര്യവും!

Read More >>