ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മക്കയും മദീനയും ഒരുങ്ങി

ഈജിപ്തില്‍ നിന്നാണ് ഇത്തവണ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. 1,275,785 വിശ്വാസികളാണ് ഈജിപ്തില്‍ നിന്ന് ഇക്കുറി എത്തുന്നത്. പാകിസ്ഥാനില്‍ നിന്ന് 918,063 വിശ്വാസികളും, ഇന്തോനേഷ്യയില്‍ നിന്ന് 655,163 തീര്‍ത്ഥാടകരും ഇക്കുറി ഹജ്ജ് കര്‍മ്മങ്ങള്‍ക്കായെത്തും. ഇന്ത്യയില്‍ നിന്ന് 436,000 തീര്‍ത്ഥാടകര്‍ക്കാണ് വിസ ലഭിച്ചത്.

ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മക്കയും മദീനയും ഒരുങ്ങി

ജിദ്ദ: ഉംമ്ര തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മക്കയും മദീനയും ഒരുങ്ങി. 70 ലക്ഷം തീര്‍ത്ഥാടകര്‍ ഇത്തവണ എത്തുമെന്നാണ് കരുതുന്നത്. തീര്‍ത്ഥാടകരെ സഹായിക്കാന്‍ ആയിരത്തിലധികം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് മതിയായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കാനാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ ജിദ്ദയിലെ വിമാനത്താവളങ്ങളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഈജിപ്തില്‍ നിന്നാണ് ഇത്തവണ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. 1,275,785 വിശ്വാസികളാണ് ഈജിപ്തില്‍ നിന്ന് ഇക്കുറി എത്തുന്നത്. പാകിസ്ഥാനില്‍ നിന്ന് 918,063 വിശ്വാസികളും, ഇന്തോനേഷ്യയില്‍ നിന്ന് 655,163 തീര്‍ത്ഥാടകരും ഇക്കുറി ഹജ്ജ് കര്‍മ്മങ്ങള്‍ക്കായെത്തും. ഇന്ത്യയില്‍ നിന്ന് 436,000 തീര്‍ത്ഥാടകര്‍ക്കാണ് വിസ ലഭിച്ചത്.

നിസ്‌കാര കര്‍മ്മങ്ങള്‍ക്കായി പള്ളികളില്‍ കാര്‍പ്പെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല നിസ്‌കാര കേന്ദ്രങ്ങള്‍ ഇരുപത്തി നാല് മണിക്കൂറും വൃത്തിയാക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. പള്ളികള്‍ക്കുള്ളില്‍ 436 ഫാനുകളും ചൂടു ചെറുക്കാന്‍ പ്രത്യേക മേല്‍ക്കൂരയും നിര്‍മ്മിച്ചിട്ടുണ്ട്. 100 കവാടങ്ങളും നടപ്പാതകളും പ്രായമായവരെ എത്തിക്കാന്‍ ചുമട്ട് വാഹനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Story by