തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മെയ് 16ന് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധി പ്രഖ്യാപിച്ചു

ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷണര്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മെയ് 16ന് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധി പ്രഖ്യാപിച്ചു

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് വോട്ടു ചെയ്യുന്നതിനായി മെയ് 16ന് അവധി പ്രഖ്യാപിച്ചു. ലേബര്‍ കമ്മീഷണര്‍ കെ. ബിജുവാണ് അന്നേ ദിവസം അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

മെയ് 16ന് വേതനത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 1960ലെ കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപന ഉടമകള്‍ തൊഴിലാളികള്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഉത്തരവ് ലംഘിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷണര്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Story by