പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു

മതിയായ പഠനം നടത്താതേയാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്തിട്ടില്ല.

പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി ∙ 2000 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന് ഏര്‍പ്പെടുത്തിയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്‌ ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. ട്രൈബ്യൂണൽ വിധി വസ്തുതകൾ പഠിക്കാതെയെന്നും കോടതി വ്യക്തമാക്കി.മതിയായ പഠനം നടത്താതേയാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതേസമയം പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്തിട്ടില്ല.

10 വര്‍ഷത്തിലേറെ പഴക്കമുള്ള, 2000 സിസിക്കും അതിനു മുകളിലും എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ നിരോധിച്ചായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.


ഒരു മാസത്തിനകം നിരത്തുകളില്‍ നിന്ന ഇത്തരം വാഹനങ്ങള്‍ ഒഴിവാക്കണമെന്നാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റെ  ഉത്തരവ്. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാല്‍ ഇവ പിടിച്ചെടുക്കണം. കൂടാതെ ഓടുന്ന ഓരോ ദിവസത്തിനും പതിനായിരം രൂപ പിഴ ഈടാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

Story by
Read More >>