പുറ്റിങ്ങല്‍ ക്ഷേത്ര ഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സംഭവത്തില്‍ പൊലീസ് നിരുത്തരവാദ പരമായാണ് പെരുമാറിയതെന്ന് കോടതി വിമര്‍ശിച്ചു. പൊലീസ് റിമോട്ട് കണ്‍ട്രോള്‍ പോലെയാണ് പ്രവര്‍ത്തിച്ചതെന്നും കോടതി വിമര്‍ശിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പൊലീസ് ആര്‍ജവം കാണിക്കണമെന്നും കോടതി പറഞ്ഞു.

പുറ്റിങ്ങല്‍ ക്ഷേത്ര ഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വെടിക്കെട്ടപകടമുണ്ടായ പുറ്റിങ്ങല്‍ ക്ഷേത്ര ഭാരവാഹികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ അപകടവുമായി നേരിട്ട് ബന്ധമില്ലാത്ത രണ്ട് വിതരണക്കാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷയില്‍ വിധി പറയവേ പൊലീസിന് എതിരേയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

സംഭവത്തില്‍ പൊലീസ് നിരുത്തരവാദ പരമായാണ് പെരുമാറിയതെന്ന് കോടതി വിമര്‍ശിച്ചു. പൊലീസ് റിമോട്ട് കണ്‍ട്രോള്‍ പോലെയാണ് പ്രവര്‍ത്തിച്ചതെന്നും കോടതി  വിമര്‍ശിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പൊലീസ് ആര്‍ജവം കാണിക്കണമെന്നും കോടതി പറഞ്ഞു.

ആചാരങ്ങളുടെ ഭാഗമായുളള വെടിക്കെട്ടുകള്‍ നിരോധിക്കണമെന്നും ഒരു മതവും ഇത്തരം ആചാരങ്ങള്‍ അംഗീകരിക്കില്ലെന്നും കോടതി പറഞ്ഞു. ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ഏപ്രില്‍ പത്തിന് പുലര്‍ച്ചയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ 116 പേരാണ് മരിച്ചത്. 300 ലേറെ പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു.

Read More >>