ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വനഭൂമി പതിച്ചു നല്‍കിയ പട്ടയഭൂമിയില്‍ ഖനനം പാടില്ലെന്ന കേരള വ്യവസായ വകുപ്പിന്റെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നീക്കം

1964 ലെ ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് വനഭൂമി പതിച്ചു നല്‍കിയ പ്രദേശങ്ങളില്‍ ഖനനം സാധ്യമാക്കുകയാണ് ക്വാറി- ക്രഷര്‍ ഉടമകളുടെ ലക്ഷ്യം. എന്നാല്‍ ഈ സര്‍ക്കുലര്‍ പിന്‍വലിക്കുന്നതോടെ വന്‍ പരിസ്ഥിതി ആഘാതമാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നതെന്ന് പരിസ്ഥിതി സ്‌നേഹികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വനഭൂമി പതിച്ചു നല്‍കിയ പട്ടയഭൂമിയില്‍ ഖനനം പാടില്ലെന്ന കേരള വ്യവസായ വകുപ്പിന്റെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നീക്കം

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വനഭൂമി പതിച്ചു നല്‍കിയ പട്ടയഭൂമിയില്‍ ഖനനം പാടില്ലെന്ന കേരള വ്യവസായ വകുപ്പിന്റെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ നീക്കം വിവാദമാകുന്നു. തൃശൂര്‍ താലൂക്കിലെ മൂളയം വില്ലേജില്‍ ജനജീവിതം ദുഷ്‌കരമാക്കുന്ന രീതിയില്‍ നടന്നുവരുന്ന ക്വാറി- ക്രഷര്‍ പ്രവര്‍ത്തനങ്ങളെ രക്ഷിക്കുന്നതിനായാണ് പുതിയ നീക്കങ്ങളെന്നാണ് ആരോപണം.

13288450_1247728158570996_122679479_oവനഭൂമി പതിച്ചു നല്‍കിയ ഭൂമിയില്‍ പാറഖനനം നടത്തുന്നത് 1964 ലെ ലാന്റ് അസൈന്‍മെന്റ് ആക്ടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം തോട്ടക്കാട്ടുകര മനു ആനന്ദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി കൃഷി ആവശ്യത്തിനായി പതിച്ച് നല്‍കിയ വനഭൂമിയില്‍ യാതൊരുവിധ ഖനനവും പാടില്ല എന്ന ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ വ്യവസായ വകുപ്പ് 23-01 2016 ന് 36774/A1/13/10 എന്ന നമ്പരില്‍ സര്‍ക്കുലര്‍ ഇറക്കുകയായിരുന്നു. സര്‍ക്കുലര്‍ പ്രകാരം വനഭൂമി പതിച്ചു നല്‍കിയതില്‍ യാതൊരുവിധ ഖനനപ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.


എന്നാല്‍ സംസ്ഥാനത്ത് 60 ശതമാനം ക്രഷറുകളും ക്വാറികളും പ്രവര്‍ത്തിക്കുന്നത് വനഭൂമി പതിച്ചു കിട്ടിയ പട്ടയഭൂമിയിലാണെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. പ്രസ്തുത സര്‍ക്കുലര്‍ പുറത്തിറങ്ങിയതിനു പിറകേ ഇത് പിന്‍വലിപ്പിക്കാനുള്ള നീക്കവും ശക്തമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തിലാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ഈ സര്‍ക്കുലര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കാനുള്ള നീക്കമാണ് ക്വാറി- ക്രഷര്‍ ഉടമകള്‍ നടത്തുന്നത്.

Read More >>