പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. തുടര്‍ന്നാണ് മറ്റ് പേരുകളിലേക്ക് ചര്‍ച്ച നീങ്ങിയത്. നിലവില്‍ കോണ്‍ഗ്രസില്‍ കൂടുതലും ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ ആയതിനാല്‍ ചെന്നിത്തലയ്ക്ക് തന്നെ ആകും ഭൂരിഭാഗത്തിന്റേയും പിന്തുണ ലഭിക്കുക.

പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പതിനാലാം നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. തുടര്‍ന്നാണ് മറ്റ് പേരുകളിലേക്ക് ചര്‍ച്ച നീങ്ങിയത്. നിലവില്‍ കോണ്‍ഗ്രസില്‍ കൂടുതലും ഐ ഗ്രൂപ്പ് എംഎല്‍എമാര്‍ ആയതിനാല്‍ ചെന്നിത്തലയ്ക്ക് തന്നെ ആകും ഭൂരിഭാഗത്തിന്റേയും പിന്തുണ ലഭിക്കുക. ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെപിസിസി യോഗം ചേരുന്നുണ്ട്. തിങ്കളാഴ്ചയാകും യോഗം ചേരുക.


അതിനിടെ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ സ്ഥാനാര്‍ത്ഥികള്‍ രംഗത്തെത്തി കഴിഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ മുഴുവന്‍ ബിജെപിക്കാണ് പോയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരും തന്നെ പ്രചരണത്തിന് എത്തിയില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കെപിസിസിക്ക് പരാതി നല്‍കുമെന്നും പത്മജ പറഞ്ഞു.

കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശനും ഇന്നലെ നേതൃത്വത്തിന് എതിരെ രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസില്‍ കൂടുതല്‍ കലഹങ്ങള്‍ക്ക് കാരണമാകും

Read More >>