ഹിസ്ബുല്ല മുതിര്‍ന്ന കമാന്‍ഡര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനൊപ്പമുള്ള സംഘമാണ് ഹിസ്ബുള്ള. ഹിസ്ബുള്ളയിലെ മുതിര്‍ന്ന കമ്മാന്‍ഡറാണ് മുസ്തഫ. ദമാസ്‌കസ് വിമാനത്താവളത്തിനടുത്തുള്ള ഹിസ്ബുല്ലയുടെ കേന്ദ്രത്തിലായിരുന്നു മുസ്തഫ.

ഹിസ്ബുല്ല മുതിര്‍ന്ന കമാന്‍ഡര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: ഇസ്രായേല്‍ സൈന്യം സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ മുതിര്‍ന്ന കമാന്‍ഡര്‍ മുസ്തഫ ബദറുദ്ദീന്‍(55) കൊല്ലപ്പെട്ടതായി സൂചന. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ആക്രമണം.

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനൊപ്പമുള്ള സംഘമാണ് ഹിസ്ബുള്ള. ഹിസ്ബുള്ളയിലെ മുതിര്‍ന്ന കമ്മാന്‍ഡറാണ് മുസ്തഫ. ദമാസ്‌കസ് വിമാനത്താവളത്തിനടുത്തുള്ള ഹിസ്ബുല്ലയുടെ കേന്ദ്രത്തിലായിരുന്നു മുസ്തഫ.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ സ്വഭാവത്തെ കുറിച്ച് പരിശോധിച്ചുവരികയാണെന്നും സംഘടന അറിയിച്ചു.

വ്യോമാക്രമണമാണോ മിസൈല്‍ വര്‍ഷിച്ചതാണോ ബോംബ് സ്ഫോടനമുണ്ടായതാണോ എന്നു പരിശോധിച്ചുവരികയാണെന്ന് ഹിസ്ബുല്ല കേന്ദ്രം അറിയിച്ചു.

Read More >>