ഹേമ മാലിനിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

നടിയും എം പിയുമായ ഹേമ മാലിനി സഞ്ചരിച്ച വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടു. ദീൻദയാൽ വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ഒരു ചടങ്ങിൽ സംബന്ധിക്കാൻ പോകുമ്പോഴാണ് അപക...

ഹേമ മാലിനിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു

gfchdhd

നടിയും എം പിയുമായ ഹേമ മാലിനി സഞ്ചരിച്ച വാഹന വ്യൂഹം അപകടത്തില്‍പ്പെട്ടു. ദീൻദയാൽ വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ ഒരു ചടങ്ങിൽ സംബന്ധിക്കാൻ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

വാഹനവ്യൂഹത്തിലെ ഒരു വണ്ടി പെട്ടെന്നു ബ്രേക്കിട്ടു നിർത്തിയതാണ് അപകട കാരണം. ഈ സമയം പുറത്തുനിന്നു വന്നൊരു കാർ അമിതവേഗത്തിൽ എംപിയുടെ വാഹനത്തെ ഇടിച്ചുവെന്ന മട്ടിൽ കടന്നുപോയി. പിന്നിലുള്ള വാഹനത്തില്‍ സഞ്ചരിച്ചിരുന്ന  ഹേമ മാലിനിക്ക് അപകടം ഒന്നും സംഭവിച്ചില്ല.

ഇത് രണ്ടാം തവണയാണ് ഹേമ മാലിനി സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍ പെടുന്നത്. കഴിഞ്ഞ വർഷം രാജസ്ഥാനിൽ ഹേമമാലിനി സഞ്ചരിച്ച കാറിടിച്ചു നാലുവയസ്സുള്ള കുട്ടി മരിച്ചിരുന്നു.

Read More >>