ഹേമ മാലിനിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നു

ബോളിവുഡിന്റെ ഡ്രീം ഗേള്‍ ഹേമ മാലിനിയും തെന്നിന്ത്യന്‍ താരം നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു.

ഹേമ മാലിനിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നു

ബോളിവുഡിന്റെ ഡ്രീം ഗേള്‍ ഹേമ മാലിനിയും തെന്നിന്ത്യന്‍ താരം നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു. തെലുങ്ക് നടന്‍ ബാലകൃഷ്ണയുടെ 1൦൦-ആം ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

'ഗൌതമപുത്ര' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഹേമ മാലിനി ബാലകൃഷ്ണയുടെ അമ്മവേഷത്തിലും നയന്‍താര നായികാവേഷത്തിലുമായിരിക്കും പ്രത്യക്ഷപ്പെടുക എന്നാണു ചിത്രത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത് മൂന്നാം തവണയാണ് നയന്‍താര ബാലകൃഷ്ണയുടെ നായികയായി അഭിനയിക്കുന്നത്. മുന്പ് 'ശ്രീ രാമരാജ്യം' , 'സിംഹ' എന്നീ ചിത്രങ്ങളില്‍ ഇരുവരും നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഫസ്റ്റ് ഫ്രെയിം എന്റര്‍ടെയിന്‍മെന്‍റ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൃഷ്‌ ആണ്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.