വേനല്‍ മഴ തകര്‍ത്ത് പെയ്യുന്നു

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയുണ്ടകുമെന്ന അറിയിപ്പിനോപ്പം കടല്‍ക്ഷോഭവും ശക്തമായതോടെ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്.

വേനല്‍ മഴ തകര്‍ത്ത് പെയ്യുന്നുതിരുവനന്തപുരം:ഇന്നലെ രാവിലെ മുതല്‍ തെക്കന്‍ കേരളത്തില്‍പെയ്തു തുടങ്ങിയ മഴ ചില ഭാഗങ്ങളില്‍ ഇപ്പോഴും തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്നതിനാലാണ് കേരളത്തിലെ തെക്കന്‍ ജില്ലകള്‍ക്ക് ശക്തമായ മഴ ലഭിക്കുന്നത്എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയുണ്ടകുമെന്ന അറിയിപ്പിനോപ്പം കടല്‍ക്ഷോഭവും ശക്തമായതോടെ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്ന  ആവശ്യം ഉയരുകയാണ്.


മുന്‍ വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്, കണ്‍ട്രോള്‍ റൂമുകളും ദുരിതാശ്വാസ ക്യാംപുകളും സജ്ജമാക്കേണ്ടതുണ്ട്. ക്യാംപുകളിലെത്തുന്നവര്‍ക്കായുള്ള ഭക്ഷണം, വെള്ളം എന്നിവയുടെ ലഭ്യതയും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

പകര്‍ച്ച വ്യാധികളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്, ആവശ്യത്തിനുള്ള ഡോക്ടര്‍മാരെയും സജ്ജമാക്കണം. മരുന്നിന്റെ ലഭ്യതയും ഉറപ്പാക്കണം. കടലാക്രമണമുണ്ടാകാന്‍ സാധ്യതയേറിയ തീരദേശമേഖല, മണ്ണിടിച്ചിലിനും മരം വീഴ്ച്ചയ്ക്കും സാധ്യതയുള്ള മലയോരമേഖല എന്നിവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Story by