ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഇന്നലെ നടന്ന കൊട്ടിക്കലാശത്തിനിടെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്തു. പത്തനംതിട്ട ജില്ലയിലാണു മഴ ഏറ്റവും ശക്തമായത്.

ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന മഴ ഇന്നലെ ഉച്ച മുതല്‍ തോരാതെ പെയ്യുകയാണ്.

നാളെ കേരളം പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ മഴ വില്ലനായി മാറുമോ എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നു. നാളെയും സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാവുമെന്നാണ് പ്രവചനം. ഇന്നലെ നടന്ന കൊട്ടിക്കലാശത്തിനിടെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്തു. പത്തനംതിട്ട ജില്ലയിലാണു മഴ ഏറ്റവും ശക്തമായത്.


ചൂട് മാറിയതിന്റെ ആശ്വാസത്തില്‍ പൊതുജനം ധീര്‍ഖ നിശ്വാസം വിടുമ്പോള്‍ മഴയില്‍ എത്ര വോട്ടുകള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്രങ്ങളില്‍ എത്താതെ പോകുമെന്ന അങ്കലാപ്പിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും.

മഴ വോട്ട് എണ്ണലിനെ ബാധിക്കുകയില്ലയെന്നാണ് വിലയിരുത്തല്‍. ബുധനാഴ്ചയോട് കൂടി മഴ മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.

ഈ മാസം 28ഓട് കൂടി കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നു. വേനല്‍മഴയില്‍ ഇക്കുറി 45 ശതമാനത്തോളം കുറവുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Read More >>