നരേനും മേഘന രാജും ഒന്നിക്കുന്ന 'ഹല്ലേലൂയ' മെയ്‌ 20 നു പ്രേക്ഷകരുടെ മുന്നിലേക്ക്‌..

.ഒരു ഗ്രാമത്തിന്‍റെ വിശുദ്ധിയില്‍ നന്മ നിറഞ്ഞ ചിലരുടെ കഥകള്‍ അഭ്രപാളിയില്‍ എത്തിക്കുകയാണ് , ഹല്ലേലൂയ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ സംവിധായകന്‍ സുധി അന്ന

നരേനും മേഘന രാജും ഒന്നിക്കുന്ന

നവാഗത സംവിധാനകനായ സുധി അന്ന സംവിധാനം നിര്‍വഹിക്കുന്ന  ഹല്ലേലൂയ മെയ്‌ 20 നു തീയറ്ററുകളില്‍ എത്തുന്നു. സുരേന്ദ്രന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രാഗേഷ് നാരായണന്‍ ഛായാഗ്രഹണവും  എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

ചന്ദ്രന്‍ രാമമംഗളത്തിന്റെ സംഗീതത്തില്‍ ബിജിബാല്‍ പശ്ചാത്തലസംഗീതം നിര്‍വഹിക്കുന്നു.ഒരു ഗ്രാമത്തിന്‍റെ വിശുദ്ധിയില്‍ നന്മ നിറഞ്ഞ ചിലരുടെ കഥകള്‍ അഭ്രപാളിയില്‍  എത്തിക്കുകയാണ് , ഹല്ലേലൂയ എന്ന തന്റെ പുതിയ ചിത്രത്തിലൂടെ സംവിധായകന്‍ സുധി അന്ന. ഗ്രാമാന്തരീക്ഷത്തില്‍ രണ്ടു കാലഘട്ടങ്ങളുടെ കഥകള്‍ ഡോക്ടര്‍ റോയിയുടെയും ഡോക്ടര്‍ മീരയുടെയും ജീവിതത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന “ഹല്ലേലൂയയില്‍” ഡോക്ടര്‍ റോയിയായി നരേനും, ഡോക്ടര്‍ മീരയായി മേഘ്നാ രാജും വേഷമിടുന്നു.
ഗണേഷ് കുമാര്‍, ശശി കലിംഗ ,സുധീര്‍ കരമന ,സുനില്‍ സുഖദ ചിത്രത്തിലെ മറ്റു താരങ്ങള്‍.