കാര്യവട്ടം സ്റ്റേഡിയം കെസിഎ ഏറ്റെടുക്കുന്നു; ഇനി 'തിരുവനന്തപുരത്തും' ഐപിഎല്‍

കൊച്ചി ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയം 2017 വരെ ഫുട്ബോളിനു വിട്ടുനൽകേണ്ടി വന്നതിനാലാണ് കെസിഎ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

കാര്യവട്ടം സ്റ്റേഡിയം കെസിഎ ഏറ്റെടുക്കുന്നു; ഇനി

തിരുവനന്തപുരം : തലസ്ഥാനത്തിന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്കു ചിറകു നൽകിക്കൊണ്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ കാര്യവട്ടം രാജ്യാന്തര ക്രിക്കറ്റ്–ഫുട്ബോൾ സ്റ്റേഡിയം ഏറ്റെടുക്കുന്നു. ഈ പദ്ധതി നടപ്പിലാക്കപ്പെട്ടാല്‍ കെസിഎയ്ക്ക് അനുവദിക്കുന്ന രാജ്യാന്തര ക്രിക്കറ്റ് മൽസരവും അടുത്ത സീസണിൽ കേരളത്തിനു ലഭിക്കാൻ ഇടയുള്ള ഐപിഎൽ മൽസരങ്ങളും അരങ്ങേറുക കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിലായിരിക്കും.

കൊച്ചി ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയം 2017 വരെ ഫുട്ബോളിനു വിട്ടുനൽകേണ്ടി വന്നതിനാലാണ് കെസിഎ കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.


സ്റ്റേഡിയം അധികൃതരുമായി പ്രാഥമിക ചര്‍ച്ചകള്‍ കെസിഎ നടത്തികഴിഞ്ഞു. ഇനി വരുമാനം പങ്കുവയ്ക്കുന്നതിന്റെ രീതിയും മറ്റു നടപടിക്രമങ്ങളുമാണ് പൂർത്തിയാക്കാനുള്ളത്.

ജവാഹർ ലാൽ നെഹ്റു സ്റ്റേഡിയം ഫുട്ബോൾ അസോസിയേഷന്റെ നിയന്ത്രണത്തിലേക്കു മാറുകയാണ്. നെഹ്റു സ്റ്റേഡിയത്തിൽ 2017 ൽ അണ്ടർ–17 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നതിനാൽ ഇതിന്റെ ഒരുക്കങ്ങൾ മാസങ്ങൾക്കു മുമ്പേ നടത്തേണ്ടതുണ്ട്. സ്റ്റേഡിയം പൂർണമായും കെഎഫ്എയ്ക്കു വിട്ടുനൽകിയാലേ ഇതിനു സാധിക്കൂ. അതോടെ നെഹ്റു സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരങ്ങൾ നടത്താനുള്ള സാധ്യത താൽക്കാലികമായി മങ്ങിയിരിക്കുകയാണ്.

Read More >>