ജിഷയുടെ സഹോദരി ദീപക്ക് സര്‍ക്കാര്‍ ജോലി

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ സഹോദരി ദീപക്ക് സര്‍ക്കാര്‍ ജോലി.

ജിഷയുടെ സഹോദരി ദീപക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ സഹോദരി ദീപക്ക് സര്‍ക്കാര്‍ ജോലി.

കുന്നത്തുനാട് താലൂക്കില്‍ ഓഫീസ് അസിസ്റ്റന്റ് ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കി. ചികിത്സയില്‍ കഴിയുന്ന ജിഷയുടെ അമ്മ രാജേശ്വക്ക് സര്‍ക്കാര്‍ 5000 രൂപ വീതം മാസം പെന്‍ഷന്‍ നല്‍കാനും തീരുമാനമായി.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദീപക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പുതിയ മുന്നണി അധികാരത്തിലെത്തിയതോടെ ദീപക്ക് എത്രയും പെട്ടെന്ന് ജോലി നല്‍കുമെന്നും നിര്‍മ്മാണത്തിലിരിക്കുന്ന ജിഷയുടെ വീടിന്റെ പണി 45 ദിവസത്തിനകം പൂര്‍ത്തീകരിക്കുമെന്നും ഉറപ്പു നല്‍കിയിരുന്നു.

Read More >>