ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് എതിരെ സംസ്ഥാനം അപ്പീല്‍ നല്‍കും

ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസിനെ ഇത് ഗുരുതരമായി ബാധിക്കുമെന്ന് കാണിച്ചാകും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. നിരോധനം നിലവില്‍ വന്നാല്‍ ഭൂരിഭാഗം കെഎസ്ആര്‍ടിസി സര്‍വീസുകളും പിന്‍വലിക്കേണ്ടി വരും. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും. ഇതിന് പുറമെ ചരക്ക് വാഹനങ്ങള്‍, സ്വകാര്യ ബസുകള്‍ എന്നിവയേയും ഉത്തരവ് ബാധിക്കും

ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് എതിരെ സംസ്ഥാനം അപ്പീല്‍ നല്‍കും

തിരുവനന്തപുരം: പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ളതും 2000 സിസിക്ക് മുകളിലുള്ളതുമായ ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് എതിരെ സംസ്ഥാനം അപ്പീല്‍ നല്‍കും. അപ്പീല്‍ നല്‍കുന്നതിനെ കുറിച്ച്  മുഖ്യമന്ത്രി പിണറായി വിജയനുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ചര്‍ച്ച നടത്തി. ഉത്തരവിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.


ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി സര്‍വീസിനെ ഇത് ഗുരുതരമായി ബാധിക്കുമെന്ന് കാണിച്ചാകും സര്‍ക്കാര്‍ അപ്പീല്‍ നല്‍കുക. നിരോധനം നിലവില്‍ വന്നാല്‍ ഭൂരിഭാഗം കെഎസ്ആര്‍ടിസി സര്‍വീസുകളും പിന്‍വലിക്കേണ്ടി വരും. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടും.  ഇതിന് പുറമെ ചരക്ക് വാഹനങ്ങള്‍, സ്വകാര്യ ബസുകള്‍ എന്നിവയേയും ഉത്തരവ് ബാധിക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

10 വര്‍ഷത്തിലേറെ പഴക്കമുള്ള, 2000 സിസിക്കും അതിനു മുകളിലും എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ നഗരങ്ങളില്‍ നിരോധിച്ചായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.

ഒരു മാസത്തിനകം നിരത്തുകളില്‍ നിന്ന ഇത്തരം വാഹനങ്ങള്‍ ഒഴിവാക്കണമെന്നാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റെ  ഉത്തരവ്. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാല്‍ ഇവ പിടിച്ചെടുക്കണം. കൂടാതെ ഓടുന്ന ഓരോ ദിവസത്തിനും പതിനായിരം രൂപ പിഴ ഈടാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.

Read More >>