കാറില്‍ യാത്ര ചെയ്യാന്‍ 3.2 ലക്ഷം രൂപ ശമ്പളമുള്ള ജോലിയുമായി ഗൂഗിള്‍

സോഫ്റ്റ് വെയറും, ഹാർഡ് വെയറും നിയന്ത്രിക്കുന്ന വാഹനത്തിൽ അതീവ ജാഗ്രതയോടെ ആയിരിക്കണം ഉദ്യോഗാർത്ഥികൾ ജോലി ചെയ്യേണ്ടി വരിക.

കാറില്‍ യാത്ര ചെയ്യാന്‍  3.2 ലക്ഷം രൂപ ശമ്പളമുള്ള ജോലിയുമായി ഗൂഗിള്‍

ഗൂഗിളിൽ തൊഴിൽ വേണോ? അതും വെറുതെ ഇരിക്കുന്നതിന് ? അമേരിക്കയിലെ അരിസോണക്കാർക്കാണ് ഈ സുവർണ്ണാവസരം ഇപ്പോൾ ലഭിച്ചിരിക്കുന്നത്. തമാശയെന്നു തോന്നുമെങ്കിലും കാര്യം സത്യമാണ്.

ഗൂഗിളിന്റെ കാർ ഡിവിഷനിലാണ് വ്യത്യസ്തമായ ഈ തൊഴിൽ അവസരത്തിന്റെ വാഗ്ദാനം പ്രത്യക്ഷപ്പെട്ടത്. ജോലിയിതാണ് - ഗൂഗിളിന്റെ സെൽഫ് ഡ്രൈവിംഗ് കാറിന്റെ പരീക്ഷണ ഓട്ടത്തിനാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.

ഓട്ടോമാറ്റിക് സംവിധാനത്തിനെന്തെങ്കിലും പിഴവ് സംഭവിച്ചാൽ, വാഹനത്തിന്റെ നിയന്ത്രണം ഇവർ ഏറ്റെടുക്കണം. ഒരു മണിക്കൂർ സവാരി

യ്ക്ക് 20 ഡോളറാണ് ശമ്പളം. ദിവസവും 6 മുതൽ 8 മണിക്കൂർ വരെ (ഗൂഗിളിന്‍റെ സോഫ്റ്റ്‌വെയറില്‍ വിശ്വാസമുണ്ടെങ്കില്‍, 'വെറുതെ ഇരുന്ന്') ജോലി ചെയ്യാം. ആഴ്ചയിൽ അഞ്ച് ദിവസം പ്രവൃത്തി ദിനങ്ങളായിരിക്കും.


ഹൈർ ആർട്ട് എന്ന വെബ് സെറ്റിലാണ് ഗൂഗിൾ പരീക്ഷണ വാഹന സവാരിയ്ക്ക് പരസ്യം നൽകിയത്.google

ജോലിയുടെ സ്വഭാവം:

1) ദിവസവും 6-8 മണിക്കൂർ വരെ തനിയെ ഓടുന്ന വാഹനത്തിൽ യാത്ര ചെയ്യുക. ആവശ്യമായ ഘട്ടങ്ങളിൽ വാഹനം ഡ്രൈവ് ചെയ്യണം. ആഴ്ചയിൽ 5 ദിവസമായിരിക്കും ജോലി.

2) തനിയെ ജോലി ചെയ്യാം. അല്ലെങ്കിൽ 2 മുതൽ 10 വരെയുള്ള ചെറു ഗ്രൂപ്പുകളുടെ ഭാഗമായും ജോലി ചെയ്യാം.

3) നിതാന്തമായ ശ്രദ്ധയോടെ സോഫ്റ്റ് വെയർ സംവിധാനത്തെ നിരീക്ഷിക്കണം

4) എഞ്ചിനിയറിംഗ് വിഭാഗവുമായി നിരന്തരം ആശയവിനിമയം നടത്തണം.

5) ദിവസവും പരീക്ഷണയാത്രകൾ സംബന്ധിച്ച റിപ്പോർട്ടുകൾ കൈമാറണം.

6) തുടർച്ചയായി യാത്ര ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം.

7) ടീമിന്റെ പ്രവർത്തനങ്ങളിൽ വിജയത്തിന്റെ ഗ്രാഫ് ഉയർത്തുക.

യോഗ്യതകൾ:

*ബി.എ/ബി.എസ്.സി ഡിഗ്രി

*മികച്ച ഇംഗ്ലീഷ് ഭാഷാ പാടവവും, ആശയ വിനിമയത്തിനുള്ള കഴിവും

*40 wpm സ്പീഡിലെങ്കിലും ടൈപ്പ് ചെയ്യുവാനുള്ള വേഗതയുണ്ടാകണം.
ഡ്രൈവിംഗ് ലൈസൻസും, അപകടരഹിതമായ ഡ്രൈവിംഗ് ശൈലിയുടെ പിൻബലവും.

കാര്യം നിസ്സാരമെന്ന് തോന്നുമെങ്കിലും, ഏറെ ഉത്തരവാദിത്വമുള്ള ജോലിയാണിത്.

സോഫ്റ്റ് വെയറും, ഹാർഡ് വെയറും നിയന്ത്രിക്കുന്ന വാഹനത്തിൽ അതീവ ജാഗ്രതയോടെ ആയിരിക്കണം ഉദ്യോഗാർത്ഥികൾ ജോലി ചെയ്യേണ്ടി വരിക.

വാഹനത്തിന്റെ എല്ലാ വേഗതയിലും, കുശാഗ്രബുദ്ധിയോടെ വാഹന നിയന്ത്രണ സംവിധാനത്തെ നിയന്ത്രിക്കാതെ നിയന്ത്രിക്കണം.

ചെറിയ പിഴവുകളെ പോലും കണ്ടെത്തി അത് എഞ്ചിനിയറിംഗ് വിഭാഗത്തിൽ അപ്പപ്പോൾ അറിയിക്കണം. അവിടെ നിന്നു ചോദിക്കുന്ന സംശയങ്ങൾക്ക് കൃത്യമായ നിവാരണം നടത്തണം

വാഹനവുമായിട്ടുള്ള ഏകാന്തത മാനസികമായ വ്യതിചലനത്തെയും ബാധിച്ചു കൂടായ്കയില്ല.

1 മുതൽ 2 വർഷം വരെ കരാർ അടിസ്ഥാനത്തിലായിരിക്കും ജോലി.

കാര്യമെന്തായാലും വ്യത്യസ്മായ ഈ ജോലിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read More >>