കൃത്രിമ വിജ്ഞാന സോഫ്റ്റ്‌വെയറിനു വായിക്കുവാന്‍ പ്രണയക്കഥകള്‍ നല്‍കി ഗൂഗിള്‍

കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ബുദ്ധികേന്ദ്രമാണ് ഇന്റലിജന്റ് അസിസ്റ്റന്റ്. ഈ കൃത്രിമ വിജ്ഞാനമായിരിക്കും ഇനി ലോകത്തെ നിയന്ത്രിക്കുക

കൃത്രിമ വിജ്ഞാന സോഫ്റ്റ്‌വെയറിനു വായിക്കുവാന്‍ പ്രണയക്കഥകള്‍ നല്‍കി ഗൂഗിള്‍

കമ്പ്യൂട്ടറിന്റെ യുഗം അവസാനിച്ചുവെന്നും ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് അസിസ്റ്റന്റകളുടെ (AI-Artificial Intelligence) യുഗമായിരിക്കുമെന്നും ഗൂഗിൽ സി.ഇ.ഓ സുന്ദർ പിച്ചൈ അടുത്ത കാലത്ത് പറഞ്ഞിരുന്നു.

കൃത്രിമമായി നിർമ്മിക്കപ്പെടുന്ന ബുദ്ധികേന്ദ്രമാണ് ഇന്റലിജന്റ് അസിസ്റ്റന്റ്. ഈ കൃത്രിമ വിജ്ഞാനമായിരിക്കും ഇനി ലോകത്തെ നിയന്ത്രിക്കുക എന്നു അദ്ദേഹം പ്രവചിച്ചപ്പോൾ, അതെങ്ങനെ സാധ്യമാകും എന്ന കൗതുകമാണ് ലോകത്തിനുള്ളത്.


കൃത്രിമ വിജ്ഞാന സോഫ്റ്റ് വെയറിന്റെ പണിപ്പുരയിലുള്ള ഗൂഗിളിൽ നിന്നും രസകരമായ പുതിയ വാർത്തകളും പുറത്തു വരുന്നു. AI എഞ്ചിൻ സോഫ്റ്റ് വെയറിലേക്ക് ഇപ്പോൾ ലോക പ്രശസ്തമായ പ്രണയ നോവലുകളാണ് ഫീഡ് ചെയ്തു നൽകുന്നത്. സോഫ്റ്റ് വെയർ അത് വായിച്ച് ഭാഷയുടെ വിവിധങ്ങളായ അർത്ഥങ്ങൾ മനസ്സിലാക്കണം.


ആദ്യകാലത്ത് കുട്ടികളുടെ പുസ്തകങ്ങളാണ് AI യിൽ ഫീഡ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് അത് പ്രണയ കഥകൾക്ക് വഴിമാറുകയായിരുന്നു. പ്രണയത്തെ മനസ്സിലാക്കുക എന്ന ഉദ്ദേശമല്ല അതിന്റെ പിന്നിൽ. കുട്ടിക്കഥകളിൽ ഭാഷയുടെ സംശുദ്ധ രൂപങ്ങളായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ, പ്രണയക്കഥകളിൽ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളുണ്ടാകുമെന്നും, നിത്യ ജീവിതത്തിലെ സംഭാഷണങ്ങളായിരിക്കും ഉണ്ടായിരിക്കുക എന്ന കാഴ്ചപ്പാടിലാണ് ഗൂഗിൽ കൃത്രിമ വിജ്ഞാനത്തിന് പ്രണയ ക്കഥകൾ സമ്മാനിക്കുന്നത്.

ഗൂഗിളിന്റെ ഈ ശ്രമം ഫലം കാണുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. മനുഷ്യന്റെ ചിന്തകളെ മനസ്സിലാക്കി, അവന്‍റെ ഭാഷയെ പഠിച്ചു ലോകം കീഴടക്കുവാന്‍ ഒരുങ്ങുന്ന കൃത്രിമ വിജ്ഞാനത്തിന്റെ കാത്തിരിപ്പിനു ഈ പരിശ്രമങ്ങളുടെ കഥകളും ഉത്തേജകം ജനിപ്പിക്കുന്നു.

Read More >>