കളക്ടറുടെ ഉത്തരവ് പാലിക്കാതെ കൊടും ചൂടത്ത് അവധിക്കാല ക്ലാസ് നടത്തിയ സ്‌കൂള്‍ പൂട്ടി

ചൂട് കനത്തതിനാല്‍ ഈ മാസം 20 വരെ അധ്യയനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഇത് വകവയ്ക്കാതെ അധ്യായനം നടത്തിയ ചിറയന്‍കീഴിലെ ഗോകുലം പബ്ലിക് സ്‌കൂളാണ് പൂട്ടിയത്.

കളക്ടറുടെ ഉത്തരവ് പാലിക്കാതെ കൊടും ചൂടത്ത് അവധിക്കാല ക്ലാസ് നടത്തിയ സ്‌കൂള്‍ പൂട്ടി

ജില്ലാ കളക്ടറുടെ ഉത്തരവ് പാലിക്കാതെ അവധിക്കാല ക്ലാസ് നടത്തിയ ചിറയിന്‍കീഴിലെ സ്വകാര്യ സ്‌കൂള്‍ ജില്ലാ ഭരണകൂടം പൂട്ടി. ചൂട് കനത്തതിനാല്‍ ഈ മാസം 20 വരെ അധ്യയനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഇത് വകവയ്ക്കാതെ അധ്യായനം നടത്തിയ ചിറയന്‍കീഴിലെ ഗോകുലം പബ്ലിക് സ്‌കൂളാണ് പൂട്ടിയത്.

സ്‌കൂളിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ജില്ലാ ഭരണകൂടം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കുകയും ചെയ്തു. വേനല്‍ കടുത്തതോടെ കോട്ടയം, കൊല്ലം, ഇടുക്കി കളക്ടര്‍മാരും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെയാണ് കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി. കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് മേയ് 20 വരെയാണ് അവധി.

Read More >>