അമേരിക്കയും ആഗോള സമ്പദ് വ്യവസ്ഥയും

അരക്ഷിതമായ ഒരു സാമ്പത്തിക സ്ഥിതിയിൽ നിന്നും മോചിതരാകുവാൻ അമേരിക്കൻ ധനശാസ്ത്രഞ്ജർ തന്ത്രങ്ങൾ മെനയുന്നു. കടം വാങ്ങിയ എണ്ണയുടെ അമിതോപയോഗവും, ചൈനയിലെ പോലെ അമിത നിക്ഷേപം തകർക്കുന്ന സാമ്പത്തിക സ്ഥിതിയും, അനിയന്ത്രിതമായ സർക്കാർ ചെലവുകളുമില്ലാത്ത ഒരു നല്ല നാളെയുടെ പ്രതീക്ഷയിലാണവർ.

അമേരിക്കയും ആഗോള സമ്പദ് വ്യവസ്ഥയും

കഴിഞ്ഞ മാസം വാഷിംഗ്ടൺ ഡി.സിയിൽ നടന്ന ലോകബാങ്ക് അന്താരാഷ്ട്ര സാമ്പത്തിക (IMF)സംഗമത്തിന്റെ യോഗം ശുഭപ്രതീക്ഷയിലായിരുന്നില്ല  സമാപിച്ചത്. ലോക സാമ്പത്തിക വളർച്ച പിന്നോട്ടാണെന്ന വിലയിരുത്തലുകളാണ് ഈ മൂകതയ്ക്ക് കാരണം. നടപ്പ് വർഷവും, വരും വർഷവും കേവലം 3% ത്തിന്റെ മാത്രം വാർഷിക വളർച്ച മാത്രം പ്രതീക്ഷിതമായ ഒരു സന്ദേശമാണ് IMF ബാക്കി വച്ചത്.

നിരാശാജനകമായ ഒരു സാഹചര്യമാണിത് എന്ന് തന്നെ വിലയിരുത്തെണ്ടതായി വരും. IMF ന്റെ പദ്ധതി ശാസ്ത്ര പ്രകാരമുള്ള വിലയിരുത്തലിൽ 2007 ന് മുമ്പായി ഉണ്ടായിരുന്ന ആഗോള വളർച്ചാ നിരക്ക് 4.5 % മുതൽ 5 % വരെയാണുണ്ടായിരുന്നത്. ചൈനാ, റഷ്യ, ബ്രസീൽ തുടങ്ങിയ വ്യവസായിക രാജ്യങ്ങളുടെ നിയന്ത്രിത ഉത്പാദനക്ഷമതയെ നീരിക്ഷിച്ചായിരുന്നു ഈ പഠനം നടത്തിയത്.


പ്രസിഡന്റ് തിരഞ്ഞെടുപ്പ് സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ മാത്രമല്ല അമേരിക്കയെ ഇന്ന് ആശങ്കയിലാഴ്ത്തുന്നത്. യുറോയുടെ വിപണി സൃഷ്ടിക്കുന്ന പ്രതിസന്ധികൾ, ജപ്പാന്റെ അടിതെറ്റിയ സാമ്പത്തികാവസ്ഥ, വിപുലമായ ധനസ്ഥിതിയുടെ അനന്തര ഫലമായി ചൈനയിൽ ഇപ്പോൾ പ്രതിഫലിക്കുന്ന ധനശാസ്ത്രം, അനധികൃത ബാങ്കിംഗ് മേഖലയുടെ വളർച്ച ഇവയൊക്കെയും സമ്പന്ന രാജ്യത്തിന്റെ ആശങ്കയ്ക്ക് ഹേതുവാകുന്നു. എല്ലാറ്റിനുമപരി, യുറോപ്യൻ യൂണിയനിൽ നിന്നും ഒഴിഞ്ഞു പോകുവാൻ വേണ്ടി ബ്രിട്ടൺ ജൂണിൽ വോട്ട് ചെയ്യാനുള്ള സാധ്യതയെ നിസാരവൽക്കരിക്കുവാനും അമേരിക്കയ്ക്ക് കഴിയില്ല.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി, പൊതുജനത്തിന്റെ ആത്മവിശ്വാസമാണ്.ഈ സാഹചര്യത്തിൽ, തങ്ങളുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകുമെന്നോ, അഥവാ അവ സുരക്ഷിതമാണെന്നോ കരുതുവാൻ ഇവർക്ക് കഴിയുമെന്ന് തോന്നുന്നില്ല. നിലവിലെ നിക്ഷേപങ്ങളുടെ നിലനിൽപ്പ് ഉറപ്പിക്കുവാൻ പോലും ബഹുരാഷ്ട്ര കമ്പനികൾ ഏറെ പ്രയാസപ്പെടേണ്ടതായും വരും. അശുഭകരമായ അന്തരീക്ഷമാണ് അമേരിക്കയുടെ സാമ്പത്തിക വിപണിയുമായി ഇപ്പോൾ ഏറെ ചേർന്നു നിൽക്കുന്നത്.

ഇത് ലോക വിപണിയെയും മന്ദീഭവിപ്പിച്ചു എന്നു കരുതുവാൻ വയ്യ. പുതിയ ടെക്നോളജികൾ ഉണ്ടാകുന്നു, വിദ്യാഭ്യാസത്തിലൂടെയും കഠിനാധാനത്തിലൂടെയും ആളുകളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടു വരുന്നു .. നിരാശാജനകമായ സാമ്പത്തിക നയത്തിനു പിന്നിലും, പല രാജ്യങ്ങളിലെയും ബഹുരാഷ്ട്ര കമ്പനികൾ വൻ സാമ്പത്തികലാഭം റെക്കോർഡ് ചെയ്യപ്പെടുന്നുമുണ്ട് - ചൈന തന്നെ ഇതിനു ഒരു ഉദ്ദാഹരണമാണ്.
അമേരിക്കയുടെ തൊഴിലിലായ്മ നിരക്ക് 50% മാണ്. യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ സ്ഥിതി ആശ്വാസകരവുമാണ്. ഉൽപന്നങ്ങളുടെ വിലനിലവാര സ്ഥിതി ഏറിയും കുറഞ്ഞുമിരിക്കുന്നു. ആവശ്യക്കാരുടെ ഇടപെടലുകളാണ് ഉൽപന്നങ്ങളുടെ വിപണിയെ സ്വാധീനിക്കുന്നത്. ഇവയുടെ വിലയിലും അസ്ഥിരത പ്രകടിപ്പിക്കപ്പെടുന്നു , എണ്ണ വിപണിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

അരക്ഷിതമായ ഒരു സാമ്പത്തിക സ്ഥിതിയിൽ നിന്നും മോചിതരാകുവാൻ അമേരിക്കൻ ധനശാസ്ത്രഞ്ജർ തന്ത്രങ്ങൾ മെനയുന്നു. കടം വാങ്ങിയ എണ്ണയുടെ അമിതോപയോഗവും, ചൈനയിലെ പോലെ അമിത നിക്ഷേപം തകർക്കുന്ന സാമ്പത്തിക സ്ഥിതിയും, അനിയന്ത്രിതമായ സർക്കാർ ചെലവുകളുമില്ലാത്ത ഒരു നല്ല നാളെയുടെ പ്രതീക്ഷയിലാണവർ.

വായ്പകളിലൂടെ മുതലാളിത്ത വ്യവസ്ഥിതിയിൽ നല്ല മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇപ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ എന്ന ചിന്തയും അമേരിക്ക നൽകുന്നു. ലളിതമായ വ്യവസ്ഥകളിലാണ് വായ്പാ സമ്പ്രദായത്തിന്റെ ഘടന:- പണം തിരികെ നൽകണോ വേണ്ടയോ എന്ന് നിശ്ചയിക്കപ്പെടുക. ലാഭകരമായി രേഖപ്പെടുത്തുന്ന ഓഹരികളൊന്നും ഒരിക്കലും നഷ്ട ഹേതുവായി കണക്കാക്കപ്പെടുന്നില്ല. അവ ലാഭം മാത്രമാണ്. പക്ഷെ നഷ്ടം രേഖപ്പെടുത്ത ഓഹരികൾ രാജ്യത്തിന്റെ സാമ്പത്തികതയെ ബാധിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ വിജയ് മല്യ എന്ന ബിസിനസ്സ് വ്യവസായി പയറ്റിയതും ഇതേ തന്ത്രമായിരുന്നു.

അധിക വായ്പാ, സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് നിക്ഷേപകർ മനസിലാക്കിയിട്ടുണ്ട്. വിപണിയെ തിരിച്ചുപിടിക്കുവാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും വിലയിടിവ് നേരിടുന്ന ഒരു സാമ്പത്തികാവസ്ഥയെ പുനരുദ്ധരിക്കുവാൻ അത്ര എളുപ്പമല്ല. ഔദ്യോഗിക സംവിധാനങ്ങളിൽ പക്ഷെ മാറ്റങ്ങൾക്ക് അമാന്തത നേരിടുന്നു എന്നു വേണം പറയാൻ. നിലവിലെ സംവിധാനങ്ങളിൽ സുരക്ഷിതരായി ഒളിക്കുവാനാണ് അവർക്ക് ആഗ്രഹമെന്ന് തോന്നിപോകും. സ്വകാര്യ നിക്ഷേപങ്ങളിലും വ്യവസായങ്ങളിലും കാര്യമായ ഇടിവ് പ്രകടമല്ലാത്തതും അവരുടെ കണക്കുകൂട്ടലുകൾ ശരിയാണെന്ന് സ്ഥാപിക്കുന്നു.

2008 ന് മുമ്പുണ്ടായിരുന്നതിലും മികച്ച രീതിയിലാണ് ഇന്ന് അമേരിക്കയിലെ എല്ലാ പ്രമുഖ ബാങ്കുകളും എന്നിരിക്കെ ആഗോള വളർച്ചയ്ക്കൊപ്പം ഉയരാൻ ഉള്ള അധിക ശ്രമങ്ങളും  ഇവരുടെ ഭാഗത്തു നിന്നും വിലയിരുത്തപ്പെടുന്നു.

സാമ്പത്തിക ഉയർച്ച ലക്ഷ്യം വയ്ക്കുന്ന അമേരിക്കൻ സാമ്പത്തിക നയതന്ത്രജ്ഞർ പ്രതീക്ഷയിലാണ് പുതിയ സംരംഭങ്ങളുണ്ടാവും, തുല്യ ഓഹരി സംവിധാനത്തിലൂടെ ലാഭവിഹിതം തിരികെ പിടിക്കുവാൻ കഴിയും എന്നിവർ പ്രതീക്ഷിക്കുന്നു. വൻ ബാങ്കുകൾ പ്രേരണാ ചാലകങ്ങളാകുമ്പോൾ, നിക്ഷേപകരുടെ തീരുമാനങ്ങളിലും മാറ്റങ്ങൾ ഉണ്ടാവും.

മറ്റ് പല രാജ്യങ്ങളിലുമുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ ലോകത്തിന്റെ സമ്പന്ന രാഷ്ട്രത്തിനുമുണ്ട്!

Read More >>