ഫാഫ് ഡൂ പ്ലെസ്സിസിന് പകരം പൂനെ സൂപ്പര്‍ ജയന്റ്റ്സില്‍ ഓസ്ട്രേലിയന്‍ താരം ജോര്‍ജ്ജ് ബെയ്‌ലി

പരുക്ക് മൂലം ഐ പി എല്ലില്‍ നിന്നും പിന്മാറിയ പൂനെ സൂപ്പര്‍ ജയന്റ്സ് താരം ഫാഫ് ഡൂ പ്ലെസ്സിസിന് പകരക്കാരനായി നിലവിലെ ഓസ്ട്രേലിയന്‍ ട്വന്റി-ട്വന്റി ടീം ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബെയ്‌ലി .

ഫാഫ് ഡൂ പ്ലെസ്സിസിന് പകരം പൂനെ സൂപ്പര്‍ ജയന്റ്റ്സില്‍  ഓസ്ട്രേലിയന്‍ താരം ജോര്‍ജ്ജ് ബെയ്‌ലി

പരുക്ക് മൂലം ഐ പി എല്ലില്‍ നിന്നും പിന്മാറിയ റൈസിംഗ്പൂനെ  സൂപ്പര്‍ ജയന്റ്സ് താരം ഫാഫ്  ഡൂ പ്ലെസ്സിസിന് പകരക്കാരനായി  നിലവിലെ  ഓസ്ട്രേലിയന്‍ ട്വന്റി-ട്വന്റി ടീം ക്യാപ്റ്റന്‍ ജോര്‍ജ്ജ് ബെയ്‌ലി .

ഇത്തവണ ഐ പി എല്ലില്‍  നിന്നും പരിക്ക് മൂലം പുറത്തുപോകുന്ന അഞ്ചു താരങ്ങളില്‍ ഒരാളാണ് ഫാഫ് പ്ലെസ്സിസ്. കെവിന്‍ പീറ്റേഴ്സണ്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, ഷോണ്‍ മാര്‍ഷ് എന്നിവരാണ് പ്ലെസ്സിസിനു പുറമേ ഐ പി എല്ലില്‍ നിന്നും പിന്മാറിയ മറ്റു താരങ്ങള്‍. ഇവരില്‍ ഷോണ്‍ മാര്‍ഷിനുപുറമേ മറ്റ് നാല് പേരും പൂനെ ടീമംഗങ്ങളാണ്.


തുടര്‍ച്ചയായി കളിക്കാരെ നഷ്ടപ്പെടുന്നത് ടീമിന് വന്‍ തിരിച്ചടിയായി മാറുകയാണ്. 8 മത്സരങ്ങളില്‍ 6 തോല്‍വികള്‍ നേരിട്ട പൂനെ സൂപ്പര്‍ ജയന്റ്സ് പോയിന്റ് പട്ടികയില്‍ പിന്നോക്കം പൊയ്ക്കൊണ്ടിരിക്കുകയാണ്. ബെയ്‌ലിയുടെ  വരവോടെ നഷ്ടപ്പെട്ട കളിക്കാരുടെ അഭാവം  നികത്താം എന്നാണു ടീമിന്റെ പ്രതീക്ഷ.

മുന്‍ വര്‍ഷങ്ങളില്‍ ഐ പി എല്ലിന്റെ ഭാഗമായിരുന്ന ബെയ്‌ലി ഇതാദ്യമായാണ് പൂനെ ടീമിന് വേണ്ടി കളിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്ഷം കിംഗ്സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയും അതിനുമുന്പുള്ള വര്ഷം ചെന്നൈ സൂപ്പര്‍ കിംഗ്സിനും വേണ്ടിയാണ് ബെയ്‌ലി കളത്തില്‍ ഇറങ്ങിയത്‌. കളിച്ച 34 മത്സരങ്ങളില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ളത്  579 റണ്‍സാണ്.

Read More >>