ആരോഗ്യത്തിനും ദീർഘായുസ്സിനും മൂന്ന് ഒറ്റമൂലികൾ

പ്രാചീനകാലം മുതൽ തന്നെ ഉപയോഗിച്ചു വരുന്ന ഒരു രോഗാണുനശീകരണ ഔഷധമാണ് വെളുത്തുള്ളി. ഏതുതരം ഭക്ഷണ രീതിയിലും വെളുത്തുള്ളി ചേർന്നു പോകുമെന്നതാണ് രസകരം.

ആരോഗ്യത്തിനും ദീർഘായുസ്സിനും മൂന്ന് ഒറ്റമൂലികൾ

ആയുസ്സിന്റെ ദൈർഘ്യത്തെ കുറിച്ച് ആകുലതപ്പെടുന്നതിൽ ആളുകൾ ആശങ്കപ്പെടുന്നത് ആരോഗ്യമുള്ള ഒരു ജീവിത ശൈലി നിലനിർത്തുന്നതിനെ കുറിച്ചാണ്. ഒരാളുടെ രോഗ പ്രതിരോധ ശക്തിയും അയാളുടെ ആരോഗ്യവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. നിയന്ത്രിതമായ ജീവിത ശൈലിയ്ക്കൊപ്പം, സമീകൃത ആഹാര രീതിയും ശീലമാക്കുന്നത് ആരോഗ്യ സംരക്ഷണത്തെ ഏറ്റവും സഹായകരമാണ്. ഔഷധ സസ്യങ്ങളുടെ ഉപയോഗമാണ് പ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗം. അതിശയകരമായ ഗുണങ്ങളുള്ള ഈ സസ്യങ്ങൾ ആരോഗ്യത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ വളരെ വലുതാണ്.

എന്താണ് രോഗ പ്രതിരോധ സംവിധാനം ?
രോഗ പ്രതിരോധം ഒരു ഏകീകൃത സംവിധാനമല്ല. ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ശരിയായ പ്രവർത്തനമാണിത്. ആരോഗ്യത്തിന് ഹാനികരമാകുന്ന വൈറസ്, ബാക്ടീരിയ എന്നീ വസ്തുക്കളെ ശരീരം തന്നെ പുറന്തള്ളുന്ന പ്രക്രിയയാണ് രോഗ പ്രതിരോധ സംവിധാനം.
ആരോഗ്യമുള്ള ശരീരത്തിന് രോഗം പ്രതിരോധ സംവിധാനം മികച്ചതാകണം.
ആരോഗ്യത്തിന് ഭീഷണിയാകുന്ന വസ്തുക്കളെ പുറന്തളളുന്ന പ്രക്രിയ സുഗമമായെങ്കിൽ മാത്രമെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിൽക്കുകയുള്ളൂ. രോഗ പ്രതിരോധത്തെ മെച്ചപ്പെടുത്തി നിങ്ങൾക്ക് ആരോഗ്യത്തെ നില നിർത്തുവാൻ സാധിക്കും. ഇതിനായി ഭക്ഷണത്തിൽ ധാരാളമായി സസ്യങ്ങളും പയർവർഗ്ഗങ്ങളും ഉൾപ്പെടുത്തണം. മറ്റൊരു അർത്ഥത്തിൽ ഭക്ഷണത്തിൽ ആവശ്യമായ പ്രോട്ടീനുകളും, വിറ്റാമിനുകളും, ധാതുക്കളും ലഭ്യമാകണമെന്നർത്ഥം.
മാനസിക സമ്മർദ്ദങ്ങളും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഒരാൾക്ക് ടെൻഷൻ ഉണ്ടാക്കുന്ന കാര്യങ്ങളായിരിക്കില്ല മറ്റൊരാൾക്ക് സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നത്. വിഷാദ രോഗത്തിലേക്ക് നയിക്കുന്ന ഇത്തരം സമ്മർദ്ദങ്ങൾ ഹൃദയസംബന്ധമായ രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു. കുടുംബ ബന്ധങ്ങളിലും സുഹൃത് ബന്ധങ്ങളിലും വിഷാദരോഗം വിള്ളൽ വീഴ്ത്തുന്നു.

ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും മാത്രമെ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കുവാൻ കഴിയുകയുള്ളൂ. തലച്ചോറിനെ ശരിയായി പ്രചോദിപ്പിക്കുന്നത് വഴി കർമ്മങ്ങളിലും, ചിന്തകളിലും ഉന്നതി പ്രകടിപ്പിക്കുവാൻ നിങ്ങൾക്ക് സാധിക്കും. ഇതിനായി ചെയ്യേണ്ടതിത്ര മാത്രം... ഔഷധ ഗുണമുള്ള ഈ മൂന്ന് സസ്യങ്ങളും അവയുടെ ഫലങ്ങളും നിങ്ങളുടെ ആഹാരത്തിൽ ഉൾപ്പെടുത്തുക. രുചികൊണ്ടു മാത്രമല്ല, ഗുണം കൊണ്ടും ഇവ നിങ്ങളെ അതിശയിപ്പിക്കും.. ആരോഗ്യം നിങ്ങൾക്കൊപ്പം എന്നുമുണ്ടാകും ...
മൂന്ന് അത്ഭുത സസ്യങ്ങൾ ഇവയാണ്:
ജിൻസെങ്ങ് (അമുക്കുരം)
ഊർജ്ജത്തിന്റെ അളവ് കൂട്ടുന്നതിനും, ശരീര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജിൻസെങ്ങ് പോലെ മെച്ചമായ മറ്റൊന്നില്ല. പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു എന്നു മാത്രമല്ല, നീർവീക്കത്തിനും, ക്യാൻസറിനുമെതിരെ പ്രവർത്തിക്കുന്ന ഒരു ഒറ്റമൂലി കൂടിയാണിത്.
ഇഞ്ചി: (ജിൻജർ)
വിവരിക്കാവുന്നതിലും അധിക ഔഷധ ഗുണങ്ങളുള്ള ഇഞ്ചി ദഹന സംവിധാനത്തിൽ ഏറെ പ്രയോജനം ചെയ്യുന്നു. ശരീരത്തെ ശുദ്ധമാക്കുവാൻ ഇത് സഹായിക്കുന്നു. അങ്ങനെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ശരീരഭാരം വർദ്ധിക്കുന്നതിനെയും ഇഞ്ചി തടയുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ, ശ്വാസമുട്ടൽ, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കുന്നതിനും ഇഞ്ചിയുടെ ഉപയോഗം പ്രയോജനകരമാണ്. ടി. കോശങ്ങളുടെ (Tcells) അളവ് ശരീരത്തിൽ വർദ്ധിപ്പിക്കുക വഴി വൈറസ് ബാധിതമായ ശരീരകോശങ്ങളിൽ ഇഞ്ചി പ്രതിരോധം സൃഷ്ടിക്കുന്നു. രോഗങ്ങൾക്കെതിരെയുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെയും ഇഞ്ചി വർദ്ധിപ്പിക്കുന്നു.
വെളുത്തുള്ളി (ഗാർളിക്)
പ്രാചീനകാലം മുതൽ തന്നെ ഉപയോഗിച്ചു വരുന്ന ഒരു രോഗാണുനശീകരണ ഔഷധമാണ് വെളുത്തുള്ളി. ഏതുതരം ഭക്ഷണ രീതിയിലും വെളുത്തുള്ളി ചേർന്നു പോകുമെന്നതാണ് രസകരം. അത് ഇന്ത്യൻ ആകട്ടെ, ചൈനീസോ സ്പാനിഷോ ആകട്ടെ വെളുത്തുള്ളി അതിലെ ഒരു ചേരുവയായിരിക്കും. ബാക്ടീരിയെയും, ഫംഗസിനെയും തടയുവാൻ വെളുത്തുള്ളിയ്ക്ക് സാധിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും വെളുത്തുള്ളിയുടെ ഉപയോഗം വളരെ പ്രയോജനം ചെയ്യുന്നു. ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുന്നതിനും, തിളക്കം വർദ്ധിപ്പിക്കുന്നതിനും വെളുത്തുള്ളി ഭക്ഷണത്തിൽ ധാരാളമായി ചേർക്കാവുന്നതാണ്. ഇതിന്റെ ഉപയോഗം രക്തസമ്മർദ്ദത്തിന്റെയും കൊളസ്ട്രോളിന്റെയും നിയന്ത്രണത്തിനും വളരെ സഹായകരമാണ്. പാചകം ചെയ്യാതെയും വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ് ... രൂക്ഷമായ ഗന്ധത്തോടു കൂടിയുള്ള ചവർപ്പ് കലർന്ന സ്വാദ് അനുഭവിക്കണമെന്നു മാത്രം.
രോഗ പ്രതിരോധ സംവിധാനം വർദ്ധിപ്പിക്കണമെന്നു ആഗ്രഹിക്കുന്നവർ ചില ചിട്ടവട്ടങ്ങൾ ജീവിതത്തിൽ പാലിക്കേണ്ടതുണ്ട്. ക്രമമായ വ്യായാമവും, സന്തുലിതമായ ആഹാരക്രമവും... ഇവ നൽകുന്ന ആരോഗ്യകരമായ ഒരു ജീവിതത്തിനപ്പുറം മറ്റെന്താണ് വേണ്ടത് ?