പത്തനാപുരത്ത് കെബി ഗണേഷ്‌കുമാറിന്റെ പ്രചരണ പൊതുയോഗത്തില്‍ പ്രസംഗിച്ചനടന്‍ മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി

ലഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള മോഹന്‍ലാല്‍ പരസ്യ പ്രചരണത്തിന് ഇറങ്ങിയത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

പത്തനാപുരത്ത് കെബി ഗണേഷ്‌കുമാറിന്റെ പ്രചരണ പൊതുയോഗത്തില്‍  പ്രസംഗിച്ചനടന്‍ മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ കെബി ഗണേഷ്‌കുമാറിന് പിന്തുണയുമായെത്തി പ്രചരണ പൊതുയോഗത്തില്‍ പ്രസംഗിച്ച സിനിമ നടന്‍ മോഹന്‍ലാലിനെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി പരാതി നല്‍കിയത്.

ലഫ്റ്റനന്റ് കേണല്‍ പദവിയിലുള്ള മോഹന്‍ലാല്‍ പരസ്യ പ്രചരണത്തിന് ഇറങ്ങിയത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. മോഹന്‍ലാലിനു പിന്നാലെ ദിലീപും നിവിന്‍പോളിയും ഗണേഷിന് പിന്തുണയുമായി എത്തിയിരുന്നു. അമ്മയിലെ അംഗങ്ങളായ സിനിമാ താരങ്ങള്‍ പ്രചരണത്തിന് പത്തനാപുരത്ത് എത്തുന്നതിനെ കുറിച്ച് വിവാദങ്ങള്‍ നടന്നു കൊണ്ടിരിക്കെയാണ് നിവിന്‍ പോളി പിന്തുണയും വോട്ടും അഭ്യര്‍ത്ഥിച്ചത്.