വിഎസ് വോട്ട് ചെയ്തപ്പോള്‍ സുധാകരന്‍ എത്തിനോക്കി; കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

വി.എസ്. അച്യുതാനന്ദനും കുടുംബവും വോട്ടു ചെയ്യുമ്പോൾ അമ്പലപ്പുഴ സ്ഥാനാർഥി ജി സുധാകരൻ എത്തി നോക്കിയെന്ന പരാതിയിൽ ജില്ലാ കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു.

വിഎസ് വോട്ട് ചെയ്തപ്പോള്‍ സുധാകരന്‍ എത്തിനോക്കി; കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ആലപ്പുഴ : പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചെയ്ത വോട്ട് ഏത് എന്നറിയാന്‍ ജിസുധാകരന്‍ ശ്രമിച്ചുവോ? വിഎസിന്‍റെ വോട്ട് സുധാകരന്‍ എത്തി നോക്കിയെന്ന്‍സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതിപെട്ടത്. തുടര്‍ന്ന് യുഡിഎഫ് ജില്ലാ നേതൃത്വം വിഷയം കളക്ടര്‍ക്ക്മുന്നില്‍ എത്തിച്ചു. വിഎസിനും മകനും ഒപ്പം പോളിങ് ബൂത്തിൽ എത്തിയ സുധാകരൻ വോട്ടു ചെയ്യുന്നത് എത്തി നോക്കിയെന്നാണ് പരാതി.

വി.എസ്. അച്യുതാനന്ദനും കുടുംബവും വോട്ടു ചെയ്യുമ്പോൾ അമ്പലപ്പുഴ സ്ഥാനാർഥി ജി സുധാകരൻ എത്തി നോക്കിയെന്ന പരാതിയിൽ ജില്ലാ കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു.

വൈകിട്ട് നാലു മണിക്കാണ് വി.എസും കുടുംബവും പറവൂർ ഗവ സ്കൂളിൽ വോട്ടു ചെയ്യാൻ എത്തിയത്.  വിഎസിന്റെ ഭാര്യ വസുമതി വോട്ടു ചെയ്യാൻ പോകുമ്പോൾ രണ്ടാം നമ്പർ‌ എന്നു പറഞ്ഞതായി യുഡിഎഫ് നൽകിയ പരാതിയിൽ പറയുന്നു.