ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയത് ഐഎസ് അല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

വൈദികന്‍ സുരക്ഷിതനാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഫാദര്‍ ഉഴുന്നാലിലിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഓഫീസ് അറിയിച്ചു.

ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ട് പോയത് ഐഎസ് അല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: യമനില്‍ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത് ഐഎസ് അല്ലെന്നും മറ്റൊരു ഭീകര സംഘടനയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്. വൈദികന്‍ സുരക്ഷിതനാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഫാദര്‍ ഉഴുന്നാലിലിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഫാദര്‍ ടോമിനെ ഐഎസ് ഭീകരര്‍ കുരിശിലേറ്റിയതായി ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി സനയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിരുന്നു.


മാര്‍ച്ച് നാലിനാണ് ഫാ. ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുന്നത്. യമനിലെ മിഷണറീസ് ഓഫ് ചാരിറ്റി ഹോമിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് വൈദികനെ കാണാതകുന്നത്. ആക്രമണ സമയത്ത് ചാപ്പലില്‍ പ്രാര്‍ത്ഥനയിലായിരുന്ന വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

രാമപുരം സ്വദേശിയാണ് വൈദികന്‍. നാല് വര്‍ഷമായി യമനില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു അദ്ദേഹം. ചാരിറ്റി ഹോമിലുണ്ടായ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Story by
Read More >>