വടക്കാഞ്ചേരിയില്‍ കെസിബിസിയുടെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വ്യാജ സര്‍ക്കുലര്‍

പതിവുപോലെ ഇത്തവണയും സോഷ്യല്‍മീഡിയയാണ് സര്‍ക്കുലര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്

വടക്കാഞ്ചേരിയില്‍ കെസിബിസിയുടെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വ്യാജ സര്‍ക്കുലര്‍തിരുവനന്തപുരം: വടക്കാഞ്ചേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അനില്‍ അക്കരയ്ക്ക് വോട്ട് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കെസിബിസിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഇത്തരമൊരു സര്‍ക്കുലറിന്റെ സൃഷ്ടാക്കളെന്നതിന് കൃത്യമായ സൂചനകള്‍ കത്തിലുണ്ട്. സഭാവിശ്വാസികളേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു അഭിസംബോധന സഭയില്‍ ഉപയോഗിക്കാറില്ല. മാത്രമല്ല ഒരേ നമ്പറില്‍ തന്നെ ഒന്നിലധികം സര്‍ക്കലറുകള്‍ ഉണ്ടാകാറില്ല. പ്രചരിക്കുന്ന വ്യാജ സര്‍ക്കലറില്‍ ഒന്നിലധികം നമ്പറുണ്ട്.


പതിവുപോലെ ഇത്തവണയും സോഷ്യല്‍മീഡിയയാണ് സര്‍ക്കുലര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. സാധാരണ സര്‍ക്കുലറുകളും വാര്‍ത്താ കുറിപ്പുകളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന കെസിബിസിയുടെ സൈറ്റില്‍ ഇത്തരത്തിലൊരു സര്‍ക്കുലര്‍ കാണാനില്ല. മാത്രമല്ല 2016 ല്‍ കെസിബിസിയുടെ സൈറ്റില്‍ അപ്‌ഡേഷനുകള്‍ ഒന്നും നടന്നിട്ടില്ല.

ഇന്നലെ കേരളത്തില്‍ ബിജെപി 22 വരെ സീറ്റുകള്‍ നേടുമെന്ന് സിഎന്‍എന്‍-ഐബിഎന്‍ ചാനലിന്റെ പേരില്‍ വ്യാജ സര്‍വെ ഫലം ഉണ്ടാക്കിയ പ്രചരിപ്പിച്ചിരുന്നു. ചാനലിന്റെ ലോഗോ മാറിയത് അറിയാതെ പഴയ ലോഗോ തന്നെ ഉപയോഗിച്ചതിനാല്‍ കള്ളം എളുപ്പത്തില്‍ പുറത്തായി

Read More >>