കണ്ണൂരില്‍ അഞ്ച് കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു

ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടെ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടമുണ്ടായത്. കാണാതായ രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

കണ്ണൂരില്‍ അഞ്ച് കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍ പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. നാല് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കുളിക്കുന്നതിനിടെ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടാണ് അപകടമുണ്ടായത്. കാണാതായ രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

ചമതക്കാടുള്ള ബന്ധു വീട്ടില്‍ വിരുന്നിനെത്തിയവരാണ് അപകടത്തില്‍ പെട്ടത്. കുട്ടികളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

Story by
Read More >>