സംസ്ഥാനത്ത് ആദ്യമായി ഗവര്‍ണര്‍ വോട്ട് ചെയ്തു

കേരള ഗവർണർ സംസ്ഥാനത്ത് നടക്കുന്ന ഒരു തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്തു.

സംസ്ഥാനത്ത് ആദ്യമായി ഗവര്‍ണര്‍ വോട്ട് ചെയ്തു

തിരുവനന്തപുരം: കേരള ഗവർണർ സംസ്ഥാനത്ത് നടക്കുന്ന ഒരു തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടറാകാൻ താത്പര്യം പ്രകടിപ്പിച്ച ഗവർണർ പി. സദാശിവം വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് രാവിലെ വോട്ട് ചെയ്തത്.

കേരളത്തിലെ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ കേരളത്തിലെ ജനാധിപത്യ സംവിധാനങ്ങളുടെ ഭാഗമാകണമെന്നു ആഗ്രഹം പ്രകടിപ്പിച്ച ഗവര്‍ണര്‍ക്ക് കഴിഞ്ഞ ആഴ്ച  ജില്ലാ കളക്ടർ ബിജു പ്രഭാകർ രാജ്ഭവനിൽ എത്തി  പി. സദാശിവത്തിനും പത്നി സരസ്വതി സദാശിവത്തിനുമുള്ള വോട്ടർ സ്ലിപ്പുകൾ കൈമാറുകയായിരുന്നു.