ഷാഹിദ് കപൂറിന്റെ 'ഉഡ്താ പഞ്ചാബ്' ; ആദ്യ ഗാനം പുറത്തിറങ്ങി

'ഉഡ്താ പഞ്ചാബ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഷാഹിദ് കപൂറിന്റെ

ഷാഹിദ് കപൂര്‍ നായകനാകുന്ന 'ഉഡ്താ പഞ്ചാബ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അമിത് ത്രിവേദി ഈണം നല്‍കിയ 'ചിട്ടാ വേ..' എന്ന് തുടങ്ങുന്ന റോക്ക് ശൈലിയിലുള്ള ഗാനമാണ് പുറത്തിറങ്ങിയത്. ഗാനം ആലപിച്ചിരിക്കുന്നത് ബാബു ഹബീബ്, ഭാനു പ്രതാപ് എന്നിവര്‍ ചേര്‍ന്നാണ്.

പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞു. ഗാനത്തില്‍ ഷാഹിദിന്റെ വ്യത്യസ്തമായ ലുക്കും ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. പഞ്ചാബിലെ യുവാക്കളില്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കു മരുന്ന് ഉപയോഗത്തെ പ്രമേയമാക്കി നിര്‍മ്മിച്ചിരിക്കുന്ന 'ഉഡ്താ പഞ്ചാബ്' സംവിധാനം ചെയ്യുന്നത് അഭിഷേക് ചോബെയാണ്. ഷാഹിദിന് പുറമേ ആലിയ ഭട്ട്, കരീന കപൂര്‍, ദില്ജിത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ചിത്രം ജൂണ്‍ 17-ന് തീയറ്ററുകളില്‍ എത്തും.