മമ്മൂട്ടി നായകനായെത്തുന്ന കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടി നായകനായെത്തുന്ന കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

മമ്മൂട്ടി നായകനായെത്തുന്ന കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നിതിന്‍ രഞ്ജിപണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനായെത്തുന്ന കസബയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പോലീസ് വേഷത്തിലാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്

തമിഴ് നടന്‍ ശരത് കുമാറിന്റെ മകളാണ് ചിത്രത്തിലെ നായികയായ വരലക്ഷ്മി. വരലക്ഷമിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. രഞ്ജിപണിക്കറും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നേഹ സക്സനയാണ് കസബയിലൂടെ മലയാളത്തിലെത്തുന്ന മറ്റൊരു അന്യഭാഷ നടി. സമ്ബത്ത്, കലാഭവന്‍ നവാസ്, മനോജ് ഗിന്നസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.