പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വച്ചു.

പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം:  പുതിയ എല്‍ഡിഎഫ് സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്നലെ വൈകിട്ട് നടന്നു. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വച്ചു.


  • ജിഷ കൊലക്കേസ് അന്വേഷണത്തിനു പുതിയ ടീം; ജിഷയുടെ അമ്മയ്ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍.

  • യുഡിഎഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് പുറപ്പെടുവിച്ച ഉത്തരവുകള്‍ പുനഃപരിശോധിക്കും. ജനുവരി ഒന്നിനുശേഷം യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എ.കെ. ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. തോമസ് ഐസക്, വി.എസ്. സുനില്‍ കുമാര്‍ എന്നിവരും ഘടകകക്ഷികളിലെ മന്ത്രിമാരും ഇതില്‍ അംഗങ്ങളായിരിക്കും. എത്രയും വേഗം കമ്മിറ്റി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

  • ക്ഷേമ പെന്‍ഷനുകള്‍ ഉടന്‍ കൊടുത്തുതീര്‍ക്കും. ഇവ നേരിട്ടു വീട്ടിലെത്തിക്കും.

  • തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പഞ്ചവത്സര പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കും.

  • എല്ലാ വകുപ്പുകളും പത്തു ദിവസത്തിനുള്ളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം. ചീഫ് സെക്രട്ടറി എല്ലാ ദിവസവും ഇതിന്റെ പുരോഗതി വിലയിരുത്തും

  • നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്ന കാര്യം ഗവര്‍ണറുമായി ആലോചിച്ചു തീരുമാനിക്കും.

  • മന്ത്രിമാര്‍ക്കു സ്വീകരണങ്ങള്‍ നല്‍കുമ്പോള്‍ ആര്‍ഭാടം ഒഴിവാക്കണം.

  • സ്വീകരണ ചടങ്ങുകളില്‍ കുട്ടികളെയും സ്ത്രീകളെയും താലപ്പൊലിയേന്താന്‍ നിര്‍ത്തുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

  • സര്‍ക്കാറിന്റെ മദ്യനയം സംബന്ധിച്ച്ചര്‍ച്ച നടന്നില്ല.

  • ബുധനാഴ്ചകളില്‍ ക്യാബിനറ്റ് യോഗമുണ്ടാകുമെന്നും, എന്നാല്‍ എല്ലാ യോഗങ്ങള്‍ക്കു ശേഷവും മാധ്യമങ്ങളെ കാണേണ്ടതുണ്ടോയെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു.


Story by
Read More >>