ദുബായ് പൊലീസിന്‍റെ സേവനങ്ങള്‍ക്ക് ഇനി ഫീസ് കൊടുക്കണം

ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലുടന്‍ നിയമം പ്രാബല്യത്തില്‍ വരും.

ദുബായ് പൊലീസിന്‍റെ സേവനങ്ങള്‍ക്ക് ഇനി  ഫീസ് കൊടുക്കണം

ദുബായ്: ദുബായ് പൊലീസിന്‍െറ വിവിധ സേവനങ്ങള്‍ക്ക് ഇനി മുതല്‍ വ്യത്യസ്ത നിരക്കില്‍ ഫീസ്‌ ഈടാക്കപ്പെടും. ഇതുസംബന്ധിച്ച ദുബൈ എക്സിക്യൂട്ടിവ് കൗണ്‍സില്‍ നിയമത്തിന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. മികച്ച രീതിയില്‍ ഉപഭോക്താക്കള്‍ക്ക് സേവനമത്തെിക്കാനാണ് ഫീസ് ഏര്‍പ്പെടുത്തിയതെന്ന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലുടന്‍ നിയമം പ്രാബല്യത്തില്‍ വരും.


ഫീസ്‌ ഈടാക്കപ്പെടുന്ന സേവനങ്ങള്‍ ചുവടെ...

  • അപകട സ്ഥലങ്ങളിലത്തെി പരിശോധന നടത്തുക

  • ലൈറ്റ്, ഹെവി വാഹനങ്ങളും മോട്ടോര്‍ ബൈക്കുകളും എമിറേറ്റിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് മറ്റ് വാഹനങ്ങളില്‍ കൊണ്ടുപോകുക

  • ക്രെയിനുകളും കണ്ടെയ്നറുകളും റോഡിലിറക്കുകയും നീക്കുകയും ചെയ്യുക

  • അപകട സ്ഥലങ്ങള്‍ പരിശോധിക്കുക

  • സര്‍ട്ടിഫിക്കറ്റുകളും പെര്‍മിറ്റുകളും അനുവദിക്കുക