ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 8 ക്യൂബയില്‍ ചിത്രീകരിക്കുന്നു

ചിത്രീകരണത്തിന്റെ വിവരങ്ങള്‍ ഫാസ്റ്റ്‌ആന്റ് ഫ്യൂരിയസ് സോഷ്യല്‍ മീഡിയാ എക്കൗണ്ടുകള്‍ വഴി ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിട്ടുണ്ട്.

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 8 ക്യൂബയില്‍ ചിത്രീകരിക്കുന്നു

യുഎസ്-ക്യൂബ ബന്ധം മെച്ചപ്പെടുമ്ബോള്‍ ഹോളിവുഡ് ആക്ഷന്‍ സിനിമാ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 8 ക്യൂബയില്‍ ചിത്രീകരിക്കുന്നു. യു എസ്സിന് പുറത്ത് ടോക്കിയോ, റിയോ ഡി ജനീറോ, ലണ്ടന്‍, അബുദാബി തുടങ്ങിയ വന്‍ നഗരങ്ങളില്‍ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്രീകരിച്ചിട്ടുള്ളത്.

ചിത്രീകരണത്തിന്റെ വിവരങ്ങള്‍ ഫാസ്റ്റ്‌ആന്റ് ഫ്യൂരിയസ് സോഷ്യല്‍ മീഡിയാ എക്കൗണ്ടുകള്‍ വഴി ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിട്ടുണ്ട്. 1962 ല്‍ അമേരിക്ക ക്യൂബക്കുമേലുള്ള ഉപരോധം ശക്തിപ്പെടുത്തിയശേഷം ആദ്യമായാണ് യൂണിവേഴ്സല്‍ പോലുള്ള ഭീമന്‍ നിര്‍മാണ കമ്ബനികള്‍ ക്യൂബയില്‍ സിനിമയെടുക്കുന്നത്.വിന്‍ ഡീസല്‍, മിഷേല്‍ റോഡിഗസ് എന്നിവര്‍ ഹവാനയിലെ തെരുവുകളില്‍ ആരാധകര്‍ക്കൊപ്പം സമയം ചെലവിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.

2017ഏപ്രില്‍ 14 നാണ് എഫ്‌എഫ്8 റിലീസിനെത്തുന്നത്.