കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം; സിപിഐ(എം) പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൂത്ത്‌പറമ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെണ്ണ ആരോപണത്തെ തുടര്‍ന്ന് ഒരു സിപിഐ(എം) പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.

കള്ളവോട്ട് ചെയ്തുവെന്ന് ആരോപണം; സിപിഐ(എം) പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൂത്ത്പറമ്പ്: കൂത്ത്‌പറമ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചുവെണ്ണ ആരോപണത്തെ തുടര്‍ന്ന് ഒരു സിപിഐ(എം) പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.

പാട്യം ശങ്കരവിലാസം യുപി സ്കൂളിലെ 45ആം ബൂത്തിലാണ് സംഭവം. കള്ളവോട്ട് ചെയ്തുവെന്ന ആരോപണം ഉയര്‍ന്നതിന് തൊട്ടു പിന്നലെ പ്രിസൈഡിങ്ങ് ഓഫീസര്‍ പോലീസിനെ അറിയിക്കുകയും ആരോപണവിധേയനെ പോലീസ് കസ്റ്റഡിയില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് ഇതുവരെ പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. പ്രിസൈഡിങ്ങ് ഓഫീസറുടെ രേഖമൂലമുള്ള പരാതി ലഭിച്ച ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നാണ് ഔദ്യോഗിക വിശദീകരണം.