വില്ലനായി ഫഹദ് ഫാസില്‍ തമിഴില്‍

തനി ഒരുവനിൽ അരവിന്ദ് സ്വാമി അവതരിപ്പിച്ച സിദ്ധാർത്ഥ് അഭിമന്യുവിനെ പോലെ ശക്തവും വ്യത്യസ്തവുമായ വേഷമാണ് ഫഹദിനും

വില്ലനായി ഫഹദ് ഫാസില്‍ തമിഴില്‍മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസില്‍ തമിഴില്‍ വില്ലനാകുന്നു. അരവിന്ദ് സ്വാമിയുടെ ഗംഭീര തിരിച്ചു വരവിന് കളം ഒരുക്കിയ തനി ഒരുവന്റെ സംവിധായകന്‍ മോഹന്‍ രാജാണ് ഫഹദിന് തമിഴ് സിനിമയിലേക്ക് വഴി തുറക്കുന്നത്.

അരവിന്ദ് സ്വാമി അനശ്വരമാക്കിയ 'സിദ്ധാർത്ഥ് അഭിമന്യുവിനെ' പോലെ മികവുറ്റ ഒരു വില്ലന്‍ വേഷം തന്നെയാണ് ഫഹദിനും മോഹന്‍ രാജ് കരുതി വച്ചിരിക്കുന്നത്.. പുതിയ ചിത്രത്തിന്റെ തിരക്കഥ ചർച്ചയ്ക്കായി മോഹൻരാജയുമായി ഫഹദ് കൂടിക്കാഴ്ച നടത്തി കഴിഞ്ഞു. ശിവകാർത്തികേയനാണ് ചിത്രത്തില്‍ നായകൻ.