നയം വ്യക്തമാക്കി ഫേസ്ബുക്ക്; കോടതി ഉത്തരവ് ഇല്ലാതെ പോസ്റ്റുകള്‍ നീക്കില്ല

വ്യക്തിഹത്യ, തീവ്രവാദം, വര്‍ഗീയത എന്നിവ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് വഴി ഇപ്പോഴും നീക്കം ചെയ്യാവുന്നതാണ്.

നയം വ്യക്തമാക്കി ഫേസ്ബുക്ക്; കോടതി ഉത്തരവ് ഇല്ലാതെ പോസ്റ്റുകള്‍ നീക്കില്ല

ഇന്ത്യയില്‍ നിന്നുള്ള വിവാദ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് ഫെയ്‌സ്ബുക്ക് തങ്ങളുടെ നയം വ്യക്തമാക്കുകയാണ്. ഫേസ്ബുക്കില്‍ വരുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് കോടതി ഉത്തരവ് അനിവാര്യമാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഈ മാറ്റം എല്ലാ പോസ്റ്റുകള്‍ക്കും ബാധകമല്ല. വ്യക്തിഹത്യ, തീവ്രവാദം, വര്‍ഗീയത എന്നിവ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് വഴി ഇപ്പോഴും നീക്കം ചെയ്യാവുന്നതാണ്.


പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള ഒരു വ്യക്തിയുടെയോ സര്‍ക്കാറിന്‍റെയോ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം കോടതി ഉത്തരവ് സമര്‍പ്പിക്കേണ്ടിവരുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. കോടതി ഉത്തരവ് ഒന്ന് കൊണ്ട് മാത്രം പോസ്റ്റുകള്‍ നീക്കണമെന്നില്ല. ഇത്തരത്തില്‍ കോടതി ഓഡറുമായി പോയാല്‍ , പോസ്റ്റുകള്‍ നീക്കം ചെയ്യണോ എന്ന കാര്യം ഫേസ്ബുക്കിന്‍റെ നിയമകാര്യ വിഭാഗം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

നിലവില്‍ ഉപയോക്താക്കള്‍ ഒന്നടങ്കം പരാതിപ്പെട്ടാല്‍ പോസ്റ്റ് നീക്കം ചെയ്യുമായിരുന്നു. എന്നാല്‍ ഇനി അത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും ഫേസ്ബുക്ക്  പോളിസിയില്‍ പറയുന്നു.

Read More >>