ഫേസ്ബുക്ക് 'ട്രെന്റിംഗ് ടോപ്പിക്കുകള്‍' അട്ടിമറിക്കപ്പെടുന്നു; വാര്‍ത്ത നിഷേധിച്ച് അധികൃതര്‍

പ്രത്യേക പരിഗണന നല്‍കി ചില വാര്‍ത്തകള്‍ മാത്രം ഫേസ്ബുക്ക് പ്രൊമോട്ട് ചെയ്യുന്നുവെന്നും ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫേസ്ബുക്ക് പ്രഥമ പരിഗണ നല്‍കുന്നുവെന്നുമാണ് ആരോപണം.

ഫേസ്ബുക്ക്

ഫേസ്ബുക്കിലെ ചില ഉദ്യോഗസ്ഥര്‍ എഫ്ബിയിലെ ട്രെന്റിംഗ് ടോപ്പിക്കുകളില്‍ കൃത്രിമത്വം കാണിക്കുന്നുവെന്ന ആരോപണം പുറത്തു വന്നതിന് പിന്നാലെ വാര്‍ത്ത നിഷേധിച്ചു ഫേസ്ബുക്ക് രംഗത്ത് എത്തി.

പ്രത്യേക പരിഗണന നല്‍കി ചില വാര്‍ത്തകള്‍ മാത്രം ഫേസ്ബുക്ക് പ്രൊമോട്ട് ചെയ്യുന്നുവെന്നും ചിലരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഫേസ്ബുക്ക് പ്രഥമ പരിഗണ നല്‍കുന്നുവെന്നുമാണ് ആരോപണം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ എല്ലാം തെറ്റാണ് എന്നും തങ്ങള്‍ ഒരിക്കലും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലയെന്നും ഫേസ്ബുക്കിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ മാധ്യമങ്ങളെ  അറിയിച്ചു.


ശാസ്ത്ര-സാങ്കേതിക വെബ്‌സൈറ്റായ 'ഗിസ്മണ്ടോ'യാണ് ഫേസ്ബുക്കിനു എതിരെ ഇത്തരത്തിലുള്ള ആരോപണം ആദ്യം ഉയര്‍ത്തിയത്. യുഎസ്സിലെ ചില വാര്‍ത്ത വാര്‍ത്ത മാധ്യമങ്ങളുടെ വാര്‍ത്തകള്‍ ഫേസ്ബുക്ക് ഒഴിവാക്കുന്നുവെന്നാണ്  ഗിസ്മണ്ടോ റിപ്പോര്‍ട്ട്‌ ചെയ്തത്. ഇത് സംബന്ധിച്ച് യുഎസ് സെനറ്റ് ,മാര്‍ക്ക് സക്കര്‍ബര്‍ഗില്‍ നിന്നും വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.

ആരുടേയും ചിന്താഗതികള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും ഒരിക്കലും അത്തരം പ്രശ്നങ്ങളില്‍ ഫേസ്ബുക്ക് ചേരി തിരിവ് കാണിക്കാറില്ലെന്നും ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ ഒസ്കൊസ്കി പറഞ്ഞു.

2014ലാണ് ഫേസ്ബുക്ക് ആദ്യമായി 'ട്രെന്റിംഗ് ന്യൂസ്‌' ആരംഭിക്കുന്നത്. ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളില്‍ എത്തിക്കുകയും ഭൂരിപക്ഷം ആളുകള്‍  അന്വേഷണം നടത്തുന്ന വാര്‍ത്തകളെ തരം തിരിക്കുകയും ചെയ്യുന്ന രീതിയാണ് ട്രെന്റിംഗ് ടോപിക്.

"ഒരുപാട് പരിശോധനകളും നിരീക്ഷണങ്ങളും കഴിഞ്ഞാണ് ഒരു വാര്‍ത്ത ട്രെന്റിംഗ് ടോപ്പിക് ആകുന്നത്. ഇവിടെ യാതൊരു വിധ കൃത്രിമത്വവും കാണിക്കാന്‍ സാധിക്കില്ല. " ഫേസ്ബുക്ക് അധികൃതര്‍ പറയുന്നു.

ഫേസ്ബുക്ക് നിയമിച്ച ചെറിയ ഒരു എഡിറ്റോറിയല്‍ പാനല്‍ അവരുടെ ഇഷ്ടാനുസരണം വാര്‍ത്തകള്‍ ട്രെന്റിംഗ് ടോപ്പിക്കുകള്‍ ആക്കി മാറ്റുന്നുവെന്നാണ്  ഗോസ്മോണ്ടോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read More >>