ഫേസ്ബുക്ക് നിയമകുരുക്കില്‍

അനാവശ്യ ടാഗിങ്ങ് സ്വകാര്യത ലംഘിക്കുന്നുവെന്ന ഒരുകൂട്ടം യൂസര്‍മാരുടെ പരാതിയില്‍ നിയമനടപടി നേരിടുകയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക്

ഫേസ്ബുക്ക് നിയമകുരുക്കില്‍

നിരന്തരമായ ഫോട്ടോ ടാഗിംഗ് ഫേസ്ബുക്കിനെ നിയമകുരുക്കില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്. അനാവശ്യ ടാഗിങ്ങ് സ്വകാര്യത ലംഘിക്കുന്നുവെന്ന ഒരുകൂട്ടം യൂസര്‍മാരുടെ പരാതിയില്‍ നിയമനടപടി നേരിടുകയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക്.

2010-ലാണ് ഫെയ്‌സ്ബുക്ക് ഫോട്ടോ ടാഗിങ്ങ് ടൂള്‍ അവതരിപ്പിച്ചത്. അപ് ലോഡ് ചെയ്യുന്ന ചിത്രങ്ങളെ സുഹൃത്തുക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെടുത്താന്‍ യൂസറെ ഇത് സഹായിക്കുന്നു . ഫേസ് റെക്കഗ്‌നിഷന്‍ സംവിധാനത്തിലൂടെയാണ് ഫെയ്‌സ്ബുക്ക് ഇത് സാധ്യമാക്കുന്നത്. ഇഷ്ടമനുസരിച്ച് സുഹൃത്തുക്കള്‍ക്ക് യൂസറുടെ ടാഗിങ്ങ് സ്വീകരിക്കാനോ നിരസിക്കാനോ സാധിക്കും.

യൂസര്‍മാര്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നുള്ള ഫെസ്ബുക്കിന്റെ ആവശ്യം അമേരിക്കയിലെ കോടതി തള്ളിയിരിക്കുകയാണ്. കേസ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നുള്ള ഫേസ്ബുക്കിന്റെ വാദത്തെ കോടതി എതിര്‍ക്കുകയും ഇല്ല്യനോയിസ് നിയമപ്രകാരം കേസ് നിലനില്‍ക്കുന്നതാണെന്നു തെളിയിക്കുകയും ചെയ്തിരുന്നു. വൈകാതെ തന്നെ ടാഗിങ്ങ് നിയന്ത്രിക്കാന്‍ ഫേസ്ബുക്ക് നിര്‍ബന്ധിതരാകും.

Read More >>