നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിലെ ഡിലീറ്റ് ആയ വിവരങ്ങള്‍ അറിയാം..

ഇതിലൂടെ നിങ്ങള്‍ ഇതുവരെ സുഹൃത്താക്കിയവരുടെയും അണ്‍ഫ്രെണ്ട് ചെയ്തവരുടേയും പട്ടിക വരെ നിങ്ങള്ക്ക് അറിയാന്‍ സാധിക്കും.

നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിലെ ഡിലീറ്റ് ആയ വിവരങ്ങള്‍ അറിയാം..

ഫെയ്സ്ബുക്കില്‍ അക്കൗണ്ട് ആരംഭിച്ച അന്ന് മുതല്‍ നിങ്ങള്‍ ചെയ്ത ഓരോ കാര്യങ്ങളും വ്യക്തമായി രേഖപ്പെട്ടിട്ടുണ്ട്. സന്ദേശങ്ങളും പ്രൊഫൈലുകളില്‍ വരുത്തിയ മാറ്റങ്ങളും ചിത്രങ്ങളും വീഡിയോകളും തുടങ്ങി എല്ലാം തന്നെ ഫേസ്‌ബുക്കിന്‍റെ പക്കല്‍ ഉണ്ട്. അക്കൌണ്ടില്‍ നിന്നും ഡിലീറ്റ് ആയ വിവരങ്ങള്‍ വരെ പരിശോധിക്കാനുള്ള സംവിധാനം ഫേസ്ബുക്ക് ഒരുക്കിയിട്ടുണ്ട്.

ഇതിനായി ആദ്യം ആദ്യം തന്നെ സെറ്റിംഗ്‌സിലേക്ക് പോകുകയാണ് വേണ്ടത്. സെറ്റിംഗ്‌സ് - ജനറല്‍ സെറ്റിംഗ്‌സ് - ഡൗണ്‍ലോഡ് എ കോപ്പി ഓഫ് യുവര്‍ ഫേസ്ബുക്ക് ഡേറ്റ. ഇതിലൂടെ നിങ്ങള്‍ ഇതുവരെ സുഹൃത്താക്കിയവരുടെയും അണ്‍ഫ്രെണ്ട് ചെയ്തവരുടേയും പട്ടിക വരെ നിങ്ങള്ക്ക് അറിയാന്‍ സാധിക്കും. ഡൗണ്‍ലോഡ് എ കോപ്പി എന്നതില്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ സിപ് ഫയലായി ആ ഫെയ്സ്ബുക്ക്  അക്കൌണ്ടിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും. 10 മിനിറ്റുകള്‍ മാത്രമാണ് ഈ പ്രക്രിയക്ക് വേണ്ടി വരുന്ന മൊത്തം സമയം.

നിങ്ങളുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ നിരസിച്ചവരുടെ പേരുകള്‍ അറിയാനും ഫേസ്ബുക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി ആദ്യം ഏതെങ്കിലും ബ്രൗസറില്‍ ഫെയ്സ്ബുക്ക് തുറക്കുകയാണ് ആദ്യം വേണ്ടത്. പിന്നീട് ഫ്രണ്ട്‌ റിക്വസ്റ്റ് ടാബിലെ വ്യൂ ഓള്‍ ബട്ടണ്‍ സെലെക്റ്റ് ചെയ്തു തുടര്‍ന്ന് വ്യൂ സെന്റ്‌ റിക്വസ്റ്റിലേക്ക് പോയാല്‍ നിങ്ങളുടെ റിക്വസ്റ്റ് നിരസിച്ചവരുടെ പട്ടിക കാണാന്‍ സാധിക്കും.

Read More >>