കേരളത്തില്‍ 88 മുതല്‍ 101 സീറ്റ് വരെ നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് എക്‌സിറ്റ് പോള്‍

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 233 മുതല്‍ 253 വരെ സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത. ഇടത് പക്ഷം 38 മുതല്‍ 51 വരെ സീറ്റുകള്‍ നേടുമെന്നും ബിജെപി ഒന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ ഫലം.

കേരളത്തില്‍ 88 മുതല്‍ 101 സീറ്റ് വരെ നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് എക്‌സിറ്റ്  പോള്‍ന്യൂഡല്‍ഹി: കേരളം,പശ്ചിമ ബംഗാള്‍,തമിഴ്‌നാട്, അസം,പുതുച്ചേരി
എന്നിവിടങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയയതോടെ ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടു. കേരളത്തില്‍ എല്‍ഡിഎഫ് 81 മുതല്‍ 101 സീറ്റ് വരെ നേടുമെന്ന് ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ സര്‍വെ. യുഡിഎഫ് കേരളത്തില്‍ 38-48 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വെ. എന്നാല്‍ ബിജെപി ഇത്തവണ പൂജ്യം മുതല്‍ 3 വരെ സീറ്റ് നേടിയേക്കുമെന്നും സര്‍വെ ഫലം പറയുന്നു.എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷമാണ് നല്‍കുന്നത്. ടൈസ് നൗ സീ വോട്ടര്‍ എല്‍ഡിഎഫിന് 74-82 സീറ്റും യുഡിഎഫിന് 54-62് സീറ്റും, ബിജെപിക്ക് പൂജ്യം മുതല്‍ നാല് സീറ്റ് വരെയും പ്രവചിക്കുന്നു.


Card


Card


പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 233 മുതല്‍ 253 വരെ സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്. ഇടത് പക്ഷം 38 മുതല്‍ 51 വരെ സീറ്റുകള്‍ നേടുമെന്നും ബിജെപി ഒന്ന് മുതല്‍ അഞ്ച് വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ ഫലം.

Card


Card


അതേ സമയം അസമില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് ഇന്ത്യ ടുഡേ എകസിറ്റ്‌പോള്‍ ഫലം. 79 മുതല്‍ 93 സീറ്റുകള്‍ വരെ നേടി ബിജെപി അധികാരത്തില്‍ എത്തു. അതേ സമയം കോണ്‍ഗ്രസ് 26-33 വരെ സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ ഫലം സൂചിപ്പിക്കുന്നത്. എബിപി ന്യൂസ് സര്‍വെയില്‍ 81 സീറ്റാണ് ബിജെപിക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 33 സീറ്റും എബിപി സര്‍വെ പ്രവചിക്കുന്നു. 57 സീറ്റാണ് ടൈംസ് നൗ -സീ വോട്ടര്‍ സര്‍വെ ബിജെപിക്ക് നല്‍കുന്നത്. 41 സീറ്റ് കോണ്‍ഗ്രസിനും ടൈംസ് നൗ നടത്തിയ സര്‍വെ പ്രവചിക്കുന്നു.

Card


Card


തമിഴ്‌നാട്ടില്‍ ഡിഎംകെ - കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ എത്തുമെന്നാണ് സര്‍വെ ഫലം പറയുന്നത്. ടൈംസ് നൗ -സീ വോട്ടര്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന് 124 മുതല്‍ 140 സീറ്റുകള്‍ വരെ ലഭിക്കുമെന്നും എഐഎഡിഎംകെ 89-101 സീറ്റുകള്‍ നേടുമെന്നും ബിജെപി മൂന്നും മറ്റുള്ളവര്‍ നാല് മുതല്‍ എട്ട് വരെ സീറ്റുകള്‍ നേടുമെന്നും പറയുന്നു. നാഷന്‍ ടിവി സര്‍വെയും ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ എത്തുമെന്ന് പ്രവചിക്കുന്നു. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 114-118, എഐഎഡിഎംകെ 95-99 സീറ്റ് നേടുമെന്ന് പറയുന്നു.

Card


Card


പുതുച്ചേരിയില്‍ ഡിഎംകെ സഖ്യം 15 മുതല്‍ 21 വരെ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ സര്‍വെ. ഓള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ എട്ട് മുതല്‍ 12 വരെ സീറ്റും എഡിഎംകെ ഒന്ന് മുതല്‍ നാല് സീറ്റും മറ്റുള്ളവര്‍ പൂജ്യം മുതല്‍ രണ്ട് സീറ്റും നേടുമെന്നും സര്‍വെ പറയുന്നു

Card


Card