എക്സിറ്റ് പോൾ; പൂഞ്ഞാര്‍ പിസി ഭരിക്കും; അഴീക്കോട് നികേഷ് തോല്‍ക്കും

വിവിധ മാധ്യമങ്ങള്‍ നടത്തിയ എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന.

എക്സിറ്റ് പോൾ; പൂഞ്ഞാര്‍ പിസി ഭരിക്കും; അഴീക്കോട് നികേഷ് തോല്‍ക്കും

തിരുവനന്തപുരം∙ കേരളത്തിൽ മന്ത്രിമാരുടെ കൂട്ടത്തോൽവി പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ‌. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുവെന്നാണ് എക്സിറ്റ് പോളുകൾ നൽകുന്ന സൂചന.


പാലായിൽ കെ.എം. മാണി, തൃപ്പൂണിത്തുറയിൽ കെ ബാബു, കോഴിക്കോട് സൗത്തിൽ എം കെ മുനീർ,കളമശേരിയിൽ  ഇബ്രാഹിം കുഞ്ഞ്, കൂത്തുപറമ്പിൽ കെ.മോഹനൻ എന്നിവർ തോൽക്കുമെന്ന് ഇന്ത്യ ടുഡേ–ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോൾ ഫലംപ്രവച്ചിക്കുന്നു.

മന്ത്രിമാരുടെ കൂട്ട തോല്‍വി പ്രവചിക്കുന്ന പോളുകള്‍ തൊടുപുഴയിൽ

പി ജെ ജോസഫും ഇരിക്കൂറിൽ കെ.സി.ജോസഫും ജയിക്കുമെന്നും പറയുന്നു. അതേസമയം, ചതുഷ്കോണ മൽസരം നടക്കുന്ന പൂഞ്ഞാറിൽ പി.സി. ജോർജ് ജയിക്കുമെന്നും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. തൃശൂരിൽ പത്മജ വേണുഗോപാൽ  തോല്‍ക്കും, ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പും തോല്‍ക്കും.


രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അഴീക്കോട് എൽഡിഎഫിന്റെ എംവി നികേഷ് കുമാർ തോൽക്കുമെന്നാണ് പ്രവചനം. ആറൻമുളയിൽ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് ജയിക്കുമെന്നും സര്‍വേയില്‍ പറയുന്നു.

ഇടതുപക്ഷം ഭരണം പിടിക്കുമെന്നും ബിജെപി അക്കൗണ്ട്‌ തുറക്കുമെന്നും മിക്ക പോളുകളും സൂചന നല്‍കുന്നു. തിരുവനന്തപുരത്ത് ബിജെപി മൂന്നു സീറ്റുകൾ വരെ നേടാമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. യുഡിഎഫിൽ കോൺഗ്രസിനേക്കാൾ സീറ്റു നേടി മുസ്‌ലിം ലീഗ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന  പ്രവചനവും എക്സിറ്റ് പോളുകളിലുണ്ട്.