എമിറേറ്റ്സ് യാത്രക്കാര്‍ക്ക് 'ഇഫ്താര്‍ ഭക്ഷണം'

കഴിഞ്ഞ 20 വര്‍ഷമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ ഇഫ്താര്‍ പായ്ക്കുകള്‍ വിതരണം ചെയ്യുന്നുണ്ട്.

എമിറേറ്റ്സ് യാത്രക്കാര്‍ക്ക്

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍ വ്രതമെടുക്കുന്ന യാത്രക്കാര്‍ക്ക് ആരോഗ്യകരമായ ഭക്ഷണ പാനീയങ്ങള്‍ ഇഫ്താര്‍ ഭക്ഷണമായി വിതരണം ചെയ്യും.

ഇഫ്താര്‍ സമയത്ത് യാത്രയിലുള്ള വിമാനങ്ങളിലായിരിക്കും ഇവ ലഭ്യമാകുക. യാത്രയ്ക്കിടെ അത്താഴ സമയം അവസാനിക്കുന്നതും ഇഫ്താര്‍ സമയം തുടങ്ങുന്നതും അറിയിക്കാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്.

യാത്രയ്ക്ക് തൊട്ടുമുമ്പും ശേഷവുമായി വ്രതം അവസാനിപ്പിക്കേണ്ടി വരുന്നവര്‍ക്ക് സ്‌നാക് ബോക്‌സുകളും ബോര്‍ഡിങ് ഗേറ്റുകളില്‍ വിതരണം ചെയ്യും. മക്കയിലേക്കും മദീനയിലേക്കും പോകുന്ന ഉംറ തീര്‍ഥാടകര്‍ക്ക് തണുപ്പിച്ച ഭക്ഷണ പായ്ക്കുകളും നല്‍കും.

Read More >>