വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ പമ്പുമായി പുനലൂര്‍ സ്വദേശി

എന്നാല്‍ നിങ്ങളുടെ കൃഷി സ്ഥലത്തിന് അടുത്തു ഒരു കൊച്ചരുവിയോ പുഴയോമറ്റോ ഉണ്ടെങ്കില്‍ ആശങ്കപ്പെടയേണ്ടതില്ല. വൈദ്യുതിയില്ലെങ്കിലും വെള്ളമെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ പമ്പുമായി പുനലൂര്‍ സ്വദേശി

വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ പമ്പ്. വൈദ്യുതി ബോര്‍ഡ് കണക്ഷന്‍ വിച്ഛേദിച്ചതിനെ തുടര്‍ന്ന് അട്ടപ്പാടിയിലെ കുടിവെള്ളം മുട്ടിയ ആദിവാസികള്ക്ക് വേണ്ടി പ്രതിഷേധിക്കുവാനുംകൂടി ആണ് പുനലൂര്‍ വാളക്കോട് കൃപ ഭവനില്‍ ജോയി പാസ്‌ററന്‍ ഈ പമ്പ് നിര്‍മ്മിച്ചത്.

കര്‍ഷകര്‍ക്ക് വെള്ളമില്ലാതെ വിളവെടുപ്പിനെ കുറിച്ച്ചിന്തിക്കാനേ കഴിയില്ല. പമ്പുകളില്‍ മോട്ടോര്‍ വെച്ച് വെള്ളം പമ്പ് ചെയ്ത് മണ്ണിനെ പൊന്നണിയിക്കുന്നവരാണ് കര്‍ഷകര്‍. ഇതിനായി കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യ നിരക്കില്‍ സര്‍ക്കാര്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ വേനല്‍ കടുത്തതോടെ വൈദ്യുതി അധികൃതര്‍ വിച്ഛേദിക്കുകയായിരുന്നു. പിന്നെങ്ങനെ കൃഷി ഭൂമിയിലേക്ക് വെള്ളമെത്തിക്കും? എന്നാല്‍ നിങ്ങളുടെ കൃഷി സ്ഥലത്തിന് അടുത്തു ഒരു കൊച്ചരുവിയോ പുഴയോമറ്റോ ഉണ്ടെങ്കില്‍ ആശങ്കപ്പെടയേണ്ടതില്ല. വൈദ്യുതിയില്ലെങ്കിലും വെള്ളമെത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.


വൈദ്യുതിയോ മറ്റ് ഇന്ധനങ്ങളോ ഇല്ലാതെ പ്രവര്‍ത്തി പ്പിക്കാവുന്ന വാട്ടര്‍ പമ്പ് നിര്‍മ്മിച്ചിരിക്കുകയാണ് ഹൈ ടെക് കര്‍ഷകനും ഇന്‍വെര്‍്ടര്‍ ടെക്‌നീഷ്യനും ആയ കൊല്ലം പുനലൂര്‍ സ്വദേശി ജോയി പാസ്റ്റന്‍.അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചിരുന്ന പവര്‍ഹൗസ് അടച്ച് പൂട്ടിയതില്‍ പ്രതിഷേധിച്ചാണ് ജോയിപാസ്റ്റണ്‍ ജോയീസ് ഗ്രീന്‍ വാട്ടര്‍ പമ്പ് നിര്‍മ്മിച്ചിരിക്കുന്നത്. അട്ടപ്പാടിയില്‍ വൈദ്യുതി മോട്ടോര്‍ പമ്പ് ഉപയോഗിച്ചാണ് ജനങ്ങള്‍ക്ക് കുടി വെള്ളം, കൃഷി മറ്റു ആവശ്യങ്ങള്‍ക്കുമുള്ള ജലം ശേഖരിച്ചിരുന്നത്. എന്നാല്‍ അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് വൈദ്യുതി നല്‍കാനാകാത്ത സര്‍ക്കാരിനോടുള്ള തന്റെ പ്രതിഷേധമാണ് ജോയിപാസ്റ്റന്‍ വേറിട്ടതും എന്നാല്‍ മാതൃകാപരവുമായ രീതിയിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.

ആഫ്രിക്കിലും യൂറോപ്പിലും കൃഷിആവശ്യങ്ങള്‍ക്കായി പതിനെട്ടാം നൂറ്റാണ്ടുമുതല്‍ തന്നെ ഇത്തരം സംവിധാനം നിലനിന്നിരുന്നുവെന്നാണ് ജോയി പാസ്റ്റന്റെ വാദം. ഹൈഡ്രോളിക്ക് റാം പമ്പ് എന്നാണ് ഇതിന്റെ പേരെന്നും വര്‍ഷപങ്ങള്‍ക്കു മുന്‍പ് അവിചാരിതമായി ഇന്റര്‍നെറ്റില്‍ ഇതിന്റെ മോഡല്‍ കണ്ടപ്പോല്‍ അത് നിര്‍മ്മിക്കണം എന്നുള്ള ചിന്ത ഉണ്ടായി. എങ്കിലും പല തിരക്കുകളാല്‍ കഴിഞ്ഞില്ല. എന്നാല്‍ അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചിരുന്ന പവര്‍ഹൗസ് അടച്ച് പൂട്ടിയത് മനസിലാക്കിയപ്പോള്‍ വീണ്ടും പമ്പ് നിര്‍മ്മിക്കണം എന്ന് നിശ്ചയിക്കുകയും അങ്ങനെ തന്റെ ആശയം തന്റെ മക്കളായ അഭിഷേക് ജോയിയോടും, ജിബിന്‍ ജോയിയോടും കൂടാതെ സുഹൃത്ത് ആയ ഇടമണ്‍ തോണിച്ചാല്‍ സ്വദേശി കിഷോറിനോടും പങ്കു വെക്കുകയും ചെയ്യുന്നത്. അതിനുശേഷമാണ് ഈ പ്രോജക്ട് യാഥാര്‍ത്ഥ്യമായത്.

f79ef52f-a4b9-4d75-b970-ec3145a434c0ഇതിനുള്ള ഏക പോരായ്മ ഇത് കിണറുകളില്‍ ഉപയോഗിക്കാനാവില്ല എന്നുള്ളതാണ്. എന്നാല്‍ കൃഷി ആവശ്യത്തിന് ഉള്ള വെള്ളം ഒഴുക്കുള്ള തോട്, നദി മുതലായവയില്‍ നിന്നും വെള്ളം തടസമില്ലാതെ പമ്പ് ചെയ്യുവാന്‍ സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത. ജലം ഒന്നര മീറ്റര്‍ എങ്കിലും ഉയരത്തില്‍ നിന്നും ലഭിക്കണം. ഇതിനായി രണ്ട് വാല്‍വുകളാണ് പമ്പില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇന്‍പുട്ട് വാല്‍വില്‍ ഒരു പൈപ്പ് ഘടിപ്പിച്ച ശേഷം അത് തോട്ടിലോ നദിയിലോ നിക്ഷേപിക്കും. പൂര്‍ണമായുംജലത്തിന്റേയും വായുവിന്റേയും മര്‍ദ്ദത്തിലാണ് പമ്പിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. വെള്ളവും വായുവും തമ്മിലുള്ള മര്‍ദ്ദത്തില്‍ എയര്‍ ചേംബറും വാല്‍വും തുടര്‍ച്ച യായി തുറക്കുകയും അടയുകയും ചെയ്യുന്നു. എയര്‍ ചേംബറില്‍ ഔട്ട്പുട്ട് പൈപ്പ് ഘടിപ്പിച്ചാണ് വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുന്നത്.

കൃഷിയില്‍ വലിയ താല്‍പര്യമുള്ള ജോയി പാസ്റ്റണ്‍ രണ്ട് വര്‍ഷം മുന്‍പാണ് കൃഷിയിയില്‍ സജീവമാകുന്നത്. പുനലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൃഷിഭൂമി എന്ന ഫേസ് ബുക്ക് നവമാദ്ധ്യമ കൂട്ടായ്മയാണ് കൃഷിയില്‍ കൂടുതല്‍ സമയം വ്യാപൃതനാകുവാനുള്ള പ്രേരണ. കൃഷിക്കൊപ്പം തന്നെ കൃപ ഇന്‍വെര്‍്േടഴ്‌സ് എന്ന സ്ഥാപനം നടത്തുകയുമാണ് ജോയി പാസ്റ്റണ്‍. സോളാര്‍ പാനലും ഇന്‍വെര്‍ട്ടര്‍ തുടങ്ങിയവയുടെ വില്‍പ്പനയാണ് ഇവിടം കേന്ദ്രീകരിച്ച് നടത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷമയമായ പച്ചക്കറികളുപയോഗിക്കുന്നത് ഒരുപരിധിവരെ കുറയ്‌ക്കേണ്ടത് നാം ഓരോരുത്തരും മുന്‍കൈയെടുത്തുകൊണ്ടാകണമെന്നചിന്തയാണ് ഇദ്ദേഹത്തെ കൃഷിയിലേക്ക് നയിച്ചത്.

കൃഷിഭൂമിഎന്ന ഫേസ് ബുക്ക് നവമാദ്ധ്യമ കൂട്ടായ്മയാണ് കൃഷിക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കിയതെന്നും ജോയി പാസ്റ്റന്‍ പറയുന്നു. സ്ഥലത്തിനു പരിമിതിയുള്ളതിനാല്‍ ടെറസില്‍ ഗ്രോ ബാഗില്‍ മണ്ണു നിറച്ചശഷം അതിലും കൃഷി ചെയ്യുന്നുണ്ട് സ്വന്തമായി ചീര, വഴുതന, കോവക്ക, പച്ചമുളക്, തക്കാളി, മഞ്ഞള്‍, ക്വാളീ്ഫളവര്‍, മുള്ളന്‍ ചിറ്റ തുടങ്ങി അനേകം ഇനങ്ങളാണ് ജോയി പാസ്റ്റന്‍ കൃഷിചെയ്‌തെടുക്കുന്നത്.

ജല സ്രോതസുകളില്‍ നിന്നും ഇനി കുടിവെള്ളത്തിനും പുരയിടം നനക്കാനും ബുദ്ധിമുട്ടേണ്ടി വരില്ല. വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തില്‍ പ്രകൃതിയില്‍ നിന്നും ഉള്ള ജലം വായു ഇവയില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ പമ്പിനു ഉള്ള പ്രത്യേകത വളരെ നാള്‍ ഈട് നില്‍ക്കും എന്നുള്ളതാണ്.

Read More >>