തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഹായം സ്വീകരിക്കുന്നതിനേക്കാള്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് ഉമ്മന്‍ചാണ്ടി

മോദിക്ക് സിപിഐ(എം) നെ പേടിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസ്സിനെയാണ് അവര്‍ക്ക് പേടി.

തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഹായം സ്വീകരിക്കുന്നതിനേക്കാള്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് ഉമ്മന്‍ചാണ്ടി

ഭരണത്തുടര്‍ച്ചയ്ക്കായി യുഡിഎഫ് അഭ്യര്‍ത്ഥിക്കുന്നത് ജനങ്ങളുടെ സഹായമാണെന്നും ബിജെപിയുടെ സഹായമല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിജെപിയുടെ സഹായം സ്വീകരിക്കുന്നതിനേക്കാള്‍ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു.

യുഡിഎഫും ബിജെപിയും ഒത്തുകളിക്കയാണെന്ന സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കോണ്‍ഗ്രസ്സിന്റെ പ്രധാന എതിരാളി ബിജെപിയാണെന്നും യെച്ചൂരി ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് ബംഗാളിലേക്കൊന്ന് നോക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അവിടെ സിപിഐ(എം) ന് എഴുന്നേറ്റ് നില്‍ക്കാന്‍ കോണ്‍ഗ്രസ്സിന്റെ സഹായം വേണ്ടിവന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.


മോദിക്ക് സിപിഐ(എം) നെ പേടിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസ്സിനെയാണ് അവര്‍ക്ക് പേടി. ബിഹാറില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കയാണ് സിപിഐ(എം) ചെയ്തതെന്നും അതുകൊണ്ട് 10 സീറ്റ് ബി.ജെ.പി.ക്ക് അധികംകിട്ടിയെന്നും . ആരാണ് സിപിഐ(എം)ന്റെ പ്രധാന എതിരാളി ആരാണെന്ന് വ്യക്തമാക്കാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

പത്ത് ന്യൂനപക്ഷ വോട്ടുകള്‍ കിട്ടുമോ എന്ന് നോക്കാനുള്ള തന്ത്രമാണ് യെച്ചൂരിയുടേത്. ജനം ഇത് തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>