നാളെ 'ജനവിധി'

ഭരണം കിട്ടുമെന്ന ഇരു മുന്നണികളും പോളിംഗിന് ശേഷം കൂട്ടിക്കിഴിച്ച് ഇങ്ങനെ പ്രതീക്ഷിക്കുന്നു.

നാളെതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാളെ  രാവിലെ 8 മണി മുതല്‍ വോട്ട് എണ്ണി തുടങ്ങും. ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍ ആയിരിക്കും, തുടര്‍ന്ന് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. 9 മണിയോടെ ആദ്യ ഫല സൂചനകള്‍  അറിയാം.


ഭരണം കിട്ടുമെന്ന ഇരു മുന്നണികളും പോളിംഗിന് ശേഷം കൂട്ടിക്കിഴിച്ച് ഇങ്ങനെ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഗതി തിരുത്തിയെഴുതുന്ന നേട്ടമുണ്ടാക്കുമെന്ന് എന്‍ഡിഎയും കണക്കുകൂട്ടുന്നു.

80 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടു എണ്ണലില്‍. 140 മണ്ഡലങ്ങളിലെയും വോട്ട് ഒരേ സമയമാണ് എണ്ണുന്നത്.ഓരോ മണ്ഡലത്തിന്റെയും വോട്ടെണ്ണല്‍ ഹാളുകളില്‍ വരണാധികാരിയുടെ മേശയയടക്കം 15 ടേബിളുകള്‍.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് 77.35 ശതമാനം  പോളിങ്ങാണ്.

കോഴിക്കോട്ടാണ് ഏറ്റവും ഉയര്‍ന്ന പോളിങ്. കുറവ് പത്തനം തിട്ടയിലും. 37 മണ്ഡലങ്ങളിലാണ് പോളിങ് ശതമാനം 80 കടന്നത്. അതേസമയം ആറു മണ്ഡലങ്ങളില്‍ പോളിങ് 70 ശതമാനത്തില്‍ താഴെയാണ്. ശക്തമായ പോരാട്ടമുണ്ടായ മുപ്പതോളം മണ്ഡലങ്ങളിലെ ഫലം ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ്.